Categories: NEWS

ഓഗസ്റ്റ് മാസത്തിലും കൂപ്പുക്കുത്തി ജി എസ് ടി വരുമാനം

Advertisement

ഓരോ പ്രദേശത്തേയും ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള നികുതിയായ ചരക്കു – സേവന നികുതി (ജി.എസ്.ടി) യിൽ ജൂലൈക്കു പിന്നാലെ ഓഗസ്റ്റിലും വലിയ ഇടിവു തന്നെ സംഭവിച്ചു. രാജ്യത്ത് പടർന്നു പന്തലിച്ച കോവിഡ് തന്നെയാണ് ജിഎസ്ടി ഇടിവിനു കാരണം. ലോക്ഡൗണിൽ വലിയ രീതിയിൽ ഇളവു നൽകിയെങ്കിലും അതൊന്നും ജിഎസ്ടിയുടെ വളർച്ചക്ക് ഒരു വിധത്തിലും പ്രയോജനം ചെയ്തില്ല. ജൂലൈ മാസത്തെ ജി എസ് ടി 87422കോടി രൂപയാണ് കേന്ദ്ര വരുമാനമെങ്കിൽ ഓസ്റ്റിലേക്ക് വരുമ്പോൾ 86449 കോടിയായി കുറഞ്ഞിട്ടുണ്ട്.

പക്ഷെ കഴിഞ്ഞ ഓഗസ്റ്റിലെ വരുമാനം 98202 കോടിയായിരുന്നു . ഇത്തവണ ഓഗസ്റ്റൽ ലഭിച്ച സിജിഎസ് ടി (15906 കോടി), എസ് ജി എസ് ടി(21604 കോടി), ഐജി എസ് ടി(42264 കോടി) തുടങ്ങിയവയുടെ കണക്ക് ഇപ്രകാരമാണ്. ഇതിനുപുറമെ ഇറക്കുമതി മുഖേന ലഭിച്ചത് 19179 കോടിയും ,സെസ്റ്റ് മുഖേന ലഭിച്ചത് 7215 കോടിയുമാണ്.

ഐജിഎസ്ടിയും ( 18216 കോടി), സിജിഎസ്ടിയും ( 14650 കോടി) എസ് ജി എസ് ടി യിലേക്കും ഭാഗിച്ചിട്ടുണ്ട്. ഇതും കൂടി ചേർക്കുമ്പോൾ സി ജി എസ് ടി 34122 കോടിയും , ഐകെഎസ്ജിഎസ്ടി 35714 കോടിയുമായാണ് നിലകൊള്ളുന്നത് . ഇത്തവണ 88 ശതമാനമാണ് ഈ മാസം ശേഖരിച്ചത്.

Advertisement