എന്താണ് ഗ്യാരണ്ടീഡ് റിട്ടേൺ പ്ലാനുകൾ | Guaranteed Return Plans
ഇന്ന് മികച്ച റിട്ടേൺ ലഭിക്കുന്ന വിവിധ തരം നിക്ഷേപങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഈ നിക്ഷേപങ്ങളുടെയെല്ലാം നഷ്ടസാധ്യതയിലും വ്യത്യാസമുണ്ട്. നഷ്ടസാധ്യത കുറഞ്ഞ നിക്ഷേപങ്ങളുടെ റിട്ടേണും കുറവായിരിക്കും. അതേസമയം നഷ്ടസാധ്യത കൂടിയ നിക്ഷേപങ്ങളുടെ റിട്ടേൺ എപ്പോഴും കൂടുതലായിരിക്കും. എന്നാൽ കൈയിലെ പണം നഷ്ടപ്പെടുമെന്ന പേടി കൊണ്ട് പലരും നഷ്ടസാധ്യത കുറഞ്ഞ നിക്ഷേപങ്ങളാണ് തിരഞ്ഞെടുക്കുന്നത്.
ഫിക്സിഡ് ഡിപ്പോസിറ്റുകൾ പോലുള്ള നിക്ഷേപങ്ങളെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. എന്നാൽ ഭാവിയിൽ വലിയ റിട്ടേൺ തരാൻ ഇത്തരം നിക്ഷേപങ്ങൾക്കാവില്ല. മാത്രമല്ല ഇതിൽ നിന്നും ലഭിക്കുന്ന പലിശ നികുതി ബാധകവുമാണ്.
എന്താണ് ഗ്യാരണ്ടീഡ് റിട്ടേൺ പ്ലാൻ
ലൈഫ് ഇൻഷുറൻസ് കമ്പനികളാണ് ഗ്യാരണ്ടീഡ് റിട്ടേൺ പ്ലാനുകൾ അവതരിപ്പിക്കുന്നത്. ഇൻഷുറൻസ് റെഗുലേറ്ററി ആൻസ് ഡെവലപ്മെൻറ്റ് അതോറിറ്റിയുടെ നിയന്ത്രണത്തിൽ ആയതുകൊണ്ടുതന്നെ സുരക്ഷിതത്വവും ഉണ്ട്. മാസത്തവണകളായിട്ടാണ് പ്രീമിയം അടയ്ക്കേണ്ടത്. ഈ പ്ലാനിൽ നിക്ഷേപിക്കുന്ന തുകയ്ക്കും പിൻവലിക്കുന്ന തുകയ്ക്കും നികുതിയിളവ് ലഭിക്കും എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. മാസത്തവണകളായോ ഒറ്റത്തവണയായോ നിക്ഷേപം പിൻവലിക്കാവുന്നതാണ്.
ഇൻഷുറൻസ് കവറേജിനോടൊപ്പം മച്യൂരിറ്റി ബെനഫിറ്റും നൽകുന്നവയാണ് ഗ്യാരണ്ടീഡ് റിട്ടേൺ പ്ലാനുകൾ. പദ്ധതിയുടെ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് നിക്ഷേപകനു മരണം സംഭവിച്ചാൽ കുടുംബത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. 6 – 7 ശതമാനം പലിശയാണ് നിക്ഷേപത്തിന് ലഭിക്കുന്നത്. 5 വർഷം മുതൽ 45 വർഷം വരെയുള്ള പ്ലാനുകളുണ്ട്.
നികുതിയിളവുകൾ
ഈ പദ്ധതിയിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിൻറ്റെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും. കാലാവധി പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന ബോണസിനും മച്യൂരിറ്റി തുകയ്ക്കും സെക്ഷൻ 10 ഡി പ്രകാരവും നികുതിയിളവ് ലഭിക്കും. തിരഞ്ഞെടുക്കുന്ന പ്ലാനിന് അനുസരിച്ച് നികുതി നിരക്കിൽ വ്യത്യാസമുണ്ടാകും. ഫിക്സിഡ് ഡിപ്പോസിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഗ്യാരണ്ടീഡ് റിട്ടേൺ പ്ലാനിൻറ്റെ ഗുണവും ഇത് തന്നെയാണ്. കാരണം ഫിക്സിഡ് ഡിപ്പോസിറ്റുകൾ നികുതി ബാധകമാണ്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്