നിക്ഷേപകർക്ക് തിരിച്ചടി | എച്ച് ഡി എഫ് സി ബാങ്കിന്റെ സ്ഥിര നിക്ഷേപ പലിശ കുറച്ചു
എച്ച് ഡി എഫ് സി ബാങ്കിന്റെ സ്ഥിര നിക്ഷേപ പലിശ വീണ്ടും കുറച്ചു. ഈ വര്ഷം ഒക്ടോബർ 15 മുതൽ പുതിയ പലിശ നിരക്ക് പ്രാബല്യത്തിൽ വരും.ഒന്ന് രണ്ട് വർഷം പൂർത്തിയാക്കുന്ന എല്ലാ നിക്ഷേപങ്ങളുടെയും പലിശനിരക്ക് ബാങ്ക് കുറയ്ക്കും.ബാക്കി ടേം ഡെപ്പോസിറ്റുകളിലെ ബാങ്ക്
നിരക്കുകളിൽ മാറ്റമില്ലാതെ തുടരും.
Advertisement
എച്ച് ഡി എഫ് സി ബാങ്കിലെ പുതിയ പലിശ നിരക്ക്
7 ദിവസത്തിനും 29 ദിവസത്തിനുമിടയിലുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം പലിശയും 30-90 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3 ശതമാനവും പലിശയും എച്ച് ഡി എഫ് സി ബാങ്ക് നൽകുന്നു.കൂടാതെ 6 മാസവും 1 ദിവസവും മുതൽ ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപത്തിന് 4.4% ആണ് പലിശ നിരക്ക് ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
രണ്ട് വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കിൽ മാറ്റമുണ്ടാവില്ല. എന്നാൽ ഒന്ന്,രണ്ട് വർഷത്തെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപ പലിശ നിരക്ക് യഥാക്രമം 20 ബേസിസ് പോയിന്റും10 ബിപിഎസുമാണ് കുറച്ചിരിക്കുന്നത്. ഇതനുസരിച്ചു
- 1 വർഷവും 1 ദിവസവും മുതൽ – 2 വർഷം – 5%
- 2 വർഷവും 1 ദിവസവും മുതൽ – 3 വർഷം – 5.15%
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ബാങ്കിന്റെ പലിശ നിരക്ക് കുറച്ചതോടെ ഒന്നോ രണ്ടോ വർഷത്തേക്ക് ഡെപ്പോസിറ്റ് ഇട്ടവർക്ക് കടുത്ത തിരിച്ചടിയാണുണ്ടായത്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്