Categories: BANKINGNEWS

2000 ലേറെ ഓഫറുകളുമായി എച്ച് ഡി എഫ് സി ബാങ്ക്

Advertisement

വ്യാപാര മേഖലയിൽ 2000 ലധികം ഓൺലൈൻ ,ഓഫ്‌ലൈൻ ഓഫറുകൾ പ്രഖ്യാപിച്ച് എച്ച് ഡി എഫ് സി ബാങ്ക്.പ്രൊസസിങ് ഫീസിനത്തിൽ വാഹന വായ്പ, വ്യക്തിഗത വായ്പ, ബിസിനസ് വായ്പ എന്നിവയ്ക്ക് 50 ശതമാനം ഇളവ് നൽകും. 1000 ത്തിൽ അധികം വ്യാപാരികളെ ഉൾപ്പെടുത്തിക്കൊണ്ടാവും ഓഫറുകൾ ലഭ്യമാക്കുക.

‘ഫെസ്റ്റീവ് ട്രീറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഓഫറുകളുടെ ഭാഗമായി ഇരുചക്രവാഹനങ്ങൾക്ക് പ്രൊസസിങ് ചാർജ് ഒഴിവാക്കിയിട്ടുമുണ്ട്. ക്യാഷ് ബാക്ക് ഓഫറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം ഓഫറുകൾ ലഭ്യമാകും.വസ്ത്രങ്ങൾ , ആഭരണങ്ങൾ , മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഉപഭോക്തൃ ഉത്പന്നങ്ങൾ എന്നിവ ബാങ്കിന്റെ ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഇവ ഉപയോഗിച്ച് വാങ്ങുമ്പോൾ വിലക്കിഴിവ്, കാഷ്ബാക്ക്, എന്നിവയ്ക്കു പുറമെ അധിക റിവാഡ് പോയന്റുകളും ലഭിക്കും.

7000 രൂപ വരെയാണ് ക്യാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.22.5ശതമാനംവരെ കാഷ് ബാക്ക് നൽകാൻ വ്യാപാരികൾക്ക് കഴിയും. ബാങ്കിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കാനും.നിലവിലുള്ള ഉപഭോക്താക്കളുടെ ഓൺലൈൻ പർച്ചേസുകൾ വർധിപ്പിക്കാനും പദ്ധതി സഹായിക്കും.

Advertisement