സാമ്പത്തിക ഭദ്രതയെ താളം തെറ്റിക്കുന്ന ഒന്നായി പലപ്പോഴും ചികിത്സാ ചിലവുകൾ മാറാറുണ്ട്. അപ്രതീക്ഷിതമായി കടന്നു വരുന്ന ഇത്തരം പ്രതിസന്ധികൾക്ക് നമ്മുടെ ജീവന്‍റെ വിലയുള്ളതിനാൽ നമ്മുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചുള്ള ഒരു ഇൻഷുറൻസ് പോളിസി തികച്ചും അനിവാര്യം തന്നെയാണ്.ഇത്തരത്തിൽ ചികിത്സ ചെലവുകളെ പറ്റിയുള്ള ആശങ്കകൾക്ക് ആശ്വാസകരമായ ഒരു പോളിസി ആണ് ആരോഗ്യ സഞ്ജീവനി പോളിസി. തുടക്കാർക്ക് പരിഗണിക്കാവുന്ന ഒരു ആരോഗ്യ പോളിസി ആണ് ആരോഗ്യ സഞ്ജീവനി.എല്ലാ ഇൻഷുറൻസ് കമ്പനികളുടെയും ആരോഗ്യ സഞ്ജീവനി പോളിസിയുടെ ഫീച്ചറുകൾ ഒന്ന് തന്നെ ആണ്.പ്രീമിയം തുകയിലും,പ്രോസസ്സിങ്ങിലും ഒക്കെ ആണ് വിത്യാസം വരുക.
എന്തുകൊണ്ട് HDFC ERGO, ആരോഗ്യ സഞ്ജീവനി പോളിസി ?
10000 ൽ അധികം ക്യാഷ് ലെസ് നെറ്റ് വർക്ക് ഹോസ്പിറ്റലുകൾ HDFC ERGO ക്ക് ഉണ്ട്.ഇത് വഴി എളുപ്പത്തിൽ പോളിസി ക്ലെയിം ചെയ്യുവാൻ സാധിക്കുന്നു. മാത്രമല്ല തിരഞ്ഞെടുക്കുന്ന തുകക്ക് അനുസരിച്ചു പ്രീമിയം തുക തിരഞ്ഞെടുക്കാം. കുടുബങ്ങളെ മൊത്തം ഒറ്റ പോളിസിയിൽ ഉൾപെടുത്താൻ സാധിക്കുന്ന രീതിയിൽ ഫാമിലി ഫ്‌ളോട്ടർ പ്ലാൻ അവൈലബിൾ ആണ് .
കൂടാതെ പോളിസി കാലയളവിൽ നിങ്ങൾ യാതൊരു തരത്തിലുമുള്ള ക്ലെയിം നടത്തിയിട്ടില്ല എങ്കിൽ നിങ്ങളുടെ കവറേജ് അഡീഷണൽ പ്രീമിയം ഒന്നും തന്നെ ഇല്ലാതെ നിബന്ധനകൾക്ക് വിധേയമായി കൂട്ടുകയും ചെയ്യുന്നു.
പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ എന്തൊക്കെ?
ആശുപത്രി ബെഡ് ചാർജസ് മുതൽ നഴ്സിംഗ് ചാർജസ്, ബ്ലഡ് ടെസ്റ്റ്, ഐ.സി.യു, കൺസൾട്ടേഷൻ ചാർജസ് തുടങ്ങിയ ചെലവുകൾ വഹിക്കുകയും പ്രീമിയത്തിന്റെ നിബന്ധനകൾക്ക് വിധേയമായുള്ള തുകയ്ക്ക് റൂം വാടക ചെലവുകളും വഹിക്കപെടുന്നു.
പ്രീ- ഹോസ്പിറ്റലൈസേഷൻ ചിലവ്
ആശുപത്രിയിൽ അഡ്മിറ്റാവുന്നതിന് മുൻപ് ഉണ്ടാവുന്ന ഡോക്ടർ കൺസൾട്ടേഷൻ ഫീസ്, ചെക്ക് അപ്പ്, തുടങ്ങി 30 ദിവസം വരെയുള്ളചെലവുകൾ കവർ ചെയ്യുന്നു.
പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചിലവ്
ഡോക്ടർ കൺസൾട്ടേഷൻ, റിഹാബിലിറ്റേഷൻ ചാർജസ് തുടങ്ങി ഡിസ്ചാർജ് ചെയ്തു കഴിഞ്ഞുള്ള 60 ദിവസം വരെയുള്ള ചിലവുകളും ഉൾപെടുന്നു. കൂടാതെ നിങ്ങളുടെ ചികിത്സയോ സർജറിയോ ഒരു ദിവസത്തിനുള്ളിൽ കഴിയുകയാണെങ്കിൽ പോലും ആ ചിലവും കവർ ചെയ്യുന്നു.
ആയുർവേദം ,യുനാനീ,ഹോമിയോപ്പതി, സിദ്ധ തുടങ്ങി എല്ലാ വിധ മേഖലകളിൽ പെട്ട ചികിത്സാ ചെലവുകളും ആവശ്യമായ ഘട്ടങ്ങളിൽ നിർവഹിക്കുന്നു.