Advertisement

എച്ച്ഡിഎഫ്സി മില്ലേനിയ ക്രെഡിറ്റ് കാർഡ്

എച്ച്ഡിഎഫ്സി ബാങ്ക് പുറത്തിറക്കിയ ക്രെഡിറ്റ് കാർഡാണ് മില്ലേനിയ ക്രെഡിറ്റ് കാർഡ്. പ്രതിമാസം 30000 രൂപയിൽ കൂടുതൽ വരുമാനമുള്ള 21 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ഈ കാർഡിന് അപേക്ഷിക്കാം. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 65 വയസ്സാണ് പ്രായപരിധി. മെമ്പർഷിപ്പ് ഫീസ് 1000 രൂപയാണ്. കാർഡ് ലഭിച്ച് 90 ദിവസത്തിനുള്ളിൽ 30000 രൂപയിൽ കൂടുതൽ ചിലവഴിക്കുകയാണെങ്കിൽ മെമ്പർഷിപ്പ് ഫീസ് ഒഴിവാക്കുന്നതാണ്. കാർഡ് പുതുക്കുന്നതിനും 1000 രൂപയാണ്. വർഷം 1 ലക്ഷം രൂപയ്ക്കുമേൽ ഇടപാടുകൾ നടത്തുമ്പോൾ ഈ ഫീസും ഒഴിവാക്കുന്നതാണ്.

Advertisement

മില്ലേനിയ ക്രെഡിറ്റ് കാർഡ് ക്യാഷ്ബാക്ക്

• സ്മാർട്ട്ബൈ, പേയ്സാപ്പ് ഉപയോഗിച്ച് നടത്തുന്ന എല്ലാ ഷോപ്പിങിനും 5 % ക്യാഷ് ബാക്ക്. ക്യാഷ് ബാക്ക് നേടുന്നതിന് കുറഞ്ഞത് 2000 രൂപയുടെ ഇടപാടുകൾ നടത്തണം.
• എല്ലാ ഓൺലൈൻ ഷോപ്പിങിനും 2.5 % ക്യാഷ് ബാക്ക്. പ്രതിമാസം 750 രൂപ വരെ ക്യാഷ് ബാക്ക് നേടാം. ക്യാഷ് ബാക്ക് നേടുന്നതിന് കുറഞ്ഞത് 2000 രൂപയുടെ ഇടപാടുകൾ നടത്തണം
• ഒരു കലണ്ടർ വർഷത്തിൽ 8 കോപ്ലിമെൻറ്ററി എയർപോട്ട് ലോഞ്ച് ആക്സസ്
• 1 % ഇന്ധന സർചാർജ് ഒഴിവാക്കൽ
• എല്ലാ ഓഫ് ലൈൻ ഇടപാടുകളിലും വാലറ്റ് റീലോഡിങ്, സ്വൈപ്പുകൾ എന്നിവയിൽ പ്രതിമാസം 750 രൂപ വരെ ക്യാഷ് ബാക്ക്. ക്യാഷ് ബാക്ക് നേടുന്നതിന് കുറഞ്ഞത് 100 രൂപയുടെ ഇടപാടുകൾ നടത്തണം.
• ആദ്യ വർഷത്തിൽ 1 ലക്ഷം രൂപയുടെയോ അതിനു മേലയോ ഇടപാടുകൾ നടത്തുന്നവർക്ക് 1000 രൂപയുടെ ഗിഫ്റ്റ് വൌച്ചർ ലഭിക്കും.
ക്യാഷ് ബാക്കുകൾ ക്യാഷ് പോയിൻറ്റുകളുടെ രൂപത്തിലാണ് നൽകുന്നത്. ഇത് പിന്നീട് റെഡിം ചെയ്യാവുന്നതാണ്. 1 ക്യാഷ് പോയിൻറ്റ് 1 രൂപയ്ക്കു തുല്യമായിരിക്കും. റെഡിം ചെയ്യുന്നതിന് മിനിമം 2500 ക്യാഷ് പോയിൻറ്റുകൾ എങ്കിലും വേണം. 500ൻറ്റെ ഗുണിതങ്ങളായി ഇത് റെഡിം ചെയ്യാം. ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗ് വഴി ഈ ക്യാഷ് പോയിൻറ്റ് റെഡിം ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ 1 ക്യാഷ് പോയിൻറ്റ് 0.30 രൂപയ്ക്ക് തുല്യമായിരിക്കും. ക്യാഷ് പോയിൻറ്റുകളുടെ കാലാവധി 1 വർഷം ആണ്. റെഡിം ചെയ്യാത്ത ക്യാഷ് പോയിൻറ്റുകൾ 1 വർഷം കഴിയുമ്പോൾ നഷ്ടമാകുന്നതാണ്.
ഏതെങ്കിലും സാഹചര്യത്തിൽ കാർഡ് നഷ്ടപ്പെടുകയാണെങ്കിൽ അത് ഉടൻ തന്നെ റിപ്പോർട്ട് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ വ്യാജ ഇടപാടുകൾ എന്തെങ്കിലും നടന്നാൽ അതിനു നിങ്ങൾക്ക് ബാദ്ധ്യത ഉണ്ടാവില്ല.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്