Hdfc Millennia Credit Card എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന ഒരു എൻട്രി ലെവൽ ക്രെഡിറ്റ് കാർഡാണ് എച്ച്ഡിഎഫ്സി മില്ലേനിയ ക്രെഡിറ്റ് കാർഡ്. മില്ലേനിയെൽസിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഒരു ക്രെഡിറ്റ് കാർഡാണിത്. മികച്ച ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡുകളിൽ ഒന്നായ ഇത് ഓൺലൈൻ ഇടപാടുകൾക്കായി 5 % വരെ ക്യാഷ്ബാക്കും ഓഫ് ലൈൻ ചെലവുകൾക്ക് 1% വരെ ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു.
യോഗ്യത
21 മുതൽ 60 വയസ്സുവരെ പ്രായപരിധിയിലുള്ള ഇന്ത്യക്കാർക്ക് കാർഡിന് അപേക്ഷിക്കാം. 25000 രൂപ മാസശമ്പളമുള്ള ജോലിക്കാർക്കും വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടുതലുള്ള സെൽഫ് എംപ്ലോയ്ഡ് ആയിട്ടുള്ളവർക്കും ഈ കാർഡ് ലഭ്യമാണ്. ക്രെഡിറ്റ് സ്കോർ പരിഗണിച്ചായിരിക്കും കാർഡ് നൽകുന്നത്.
ഫീസ്
ജോയിനിങ് ഫീ 1000 രൂപയും ജിഎസ്ടിയുമാണ്. വാർഷിക ഫീസും 1000 രൂപയാണ്.
സ്വാഗത ആനുകൂല്യങ്ങൾ
ജോയിനിങ് ഫീ അടക്കുമ്പോൾ സ്വാഗത ആനുകൂല്യമായി 1000 റിവാർഡ് പോയിൻറ്റുകൾ ലഭിക്കും. കാർഡ് ലഭിച്ച് 90 ദിവസത്തിനുള്ളിൽ 30000 രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ ജോയിനിങ് ഫീ തിരികെ ലഭിക്കും. ഒരു വർഷത്തിൽ 1 ലക്ഷം രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ വാർഷിക ഫീസും ഒഴിവാക്കുന്നതാണ്.
ക്യാഷ്ബാക്ക്
• ആമസോണിലും ഫ്ലിപ്പ്ക്കാർട്ടിലും 5 % ക്യാഷ്ബാക്ക്
• എല്ലാ ഓൺലൈൻ ഷോപ്പിംങിനും 2.5 % ക്യാഷ്ബാക്ക്
• എല്ലാ ഓഫ് ലൈൻ ഇടപാടുകൾക്കും 1 % ക്യാഷ്ബാക്ക്
• ഓൺലൈൻ വാലറ്റുകൾ ലോഡ് ചെയ്യുമ്പോൾ 1 ക്യാഷ്ബാക്ക്
• ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംങിന് 5 % ക്യാഷ്ബാക്ക്
• സ്മാർട്ട്ബ്യൂ, പേസാപ്പ് വഴി പണമിടപാടുകൾ നടത്തുമ്പോൾ 5 % ക്യാഷ്ബാക്ക്
• എല്ലാ ഇഎംഐ ഇടപാടുകൾക്കും ക്യാഷ്ബാക്ക് ലഭ്യമാണ്
സവിശേഷതകൾ
• 8 കോംപ്ലിമെൻറ്ററി എയർപോർട്ട് ലോഞ്ച് ആക്സസ്
• ഇന്ത്യയിലുടനീളമുള്ള എല്ലാ ഇന്ധന സ്റ്റേഷനുകളിലും 1 % ഇന്ധന സർചാർജ് എഴുതിത്തള്ളൽ.
• കോൺടാക്ട് ലെസ്സ് പെയിമെൻറ്റ് സൌകര്യം
• കാർഡ് നഷ്ടമായി 24 മണിക്കുറിനുള്ളിൽ റിപ്പോർട്ട് ചെയ്താൽ കാർഡ് ഹോൾഡറുടെ ബാധ്യത ഒഴിവാക്കും.
പലിശ നിരക്ക്
ഒരു മാസം 3.6 ശതമാനമാണ് പലിശ നിരക്ക്. വാർഷിക പലിശ നിരക്ക് 43.2 ശതമാനവും.
പോരായ്മകൾ
• ക്യാഷ് പോയിൻറ്റ്സ് റെഡീം ചെയ്യുന്നതിന് കുറഞ്ഞത് 2000 ക്യാഷ്ബാക്ക് പോയിൻറ്റ്സ് ആവശ്യമാണ്.
• ക്യാഷ്ബാക്ക് പോയിൻറ്റ്സ് റെഡീം ചെയ്യുന്നതിനുള്ള സമയപരിധി ഒരു വർഷമാണ്. ഒരു വർഷത്തിനുള്ളിൽ പോയിൻറ്റ്സ് റെഡീം ചെയ്തില്ലെങ്കിൽ അവ നഷ്ടമാകും.
• ഇന്ത്യയ്ക്ക് ഉള്ളിൽ മാത്രമേ എയർപോർട്ട് ലോഞ്ച് ആക്സസ് ലഭ്യമാകൂ
ജോയിനിങ് ഫീസും വാർഷിക ഫീസും വളരെ കുറവായതുക്കൊണ്ട് തന്നെ ഓൺലൈൻ ഷോപ്പിംങ് ഇഷ്ടപ്പെടുന്നവർക്കാണ് ഈ കാർഡ് കൂടുതൽ അനുയോജ്യം. കാരണം കുറഞ്ഞ ഫീയിൽ ഓൺലൈൻ ഷോപ്പിംങിന് ധാരാളം ക്യാഷ്ബാക്ക് ഓഫറുകൾ തരുന്ന ഒരു ക്രെഡിറ്റ് കാർഡാണ് എച്ച്ഡിഎഫ്സി മില്ലേനിയ ക്രെഡിറ്റ് കാർഡ്.