എച്ച്ഡിഎഫ്സി ബാങ്ക് റിഗാലിയ ക്രെഡിറ്റ് കാർഡ് | HDFC Regalia Credit Card
HDFC Regalia Credit Card
എച്ച്ഡിഎഫ്സി ബാങ്കിൻറ്റെ പ്രീമിയം ക്രെഡിറ്റ് കാർഡാണ് എച്ച്ഡിഎഫ്സി ബാങ്ക് റിഗാലിയ ക്രെഡിറ്റ് കാർഡ്. റീട്ടെയിൽ, ബിസിനെസ്സ്, കോർപറേറ്റ് എന്നിങ്ങനെ പല വേരിയെൻറ്റുകളിൽ ഈ കാർഡ് ലഭ്യമാണ്.ഇന്ത്യക്ക് അകത്തും പുറത്തും യാത്ര ചെയ്യുന്നവർക്കാണ് ഈ കാർഡ് കൂടുതൽ അനുയോജ്യം.
HDFC Regalia Credit Card യോഗ്യത
21 വയസ്സുമുതൽ 60 വയസ്സ് വരെയുള്ള ജോലികാർക്കും 21 മുതൽ 65 വയസ്സ് വരെ പ്രായമുള്ള സെൽഫ് എംപ്ലോയ്ഡ് ആയിട്ടുള്ളവർക്കും ഈ കാർഡിന് അപേക്ഷിക്കാം. ജോലികാർക്ക് പ്രതിമാസം 70000 രൂപ ശമ്പളവും സെൽഫ് എംപ്ലോയ്ഡ് ആയിട്ടുള്ളവർക്ക് പ്രതിവർഷം 8.4 ലക്ഷം രൂപ വരുമാനവും ആവശ്യമാണ്.
HDFC Regalia Credit Card ഫീസ്
2500 രൂപയും ജിഎസ്ടിയുമാണ് ജോയിനിങ് ഫീസ്. പുതുക്കൽ ഫീസും 2500 രൂപയാണ്. വർഷം കാർഡുപയോഗിച്ചു 3 ലക്ഷം രൂപയിൽ കൂടുതൽ ചിലവാക്കിയാൽ റിന്യൂവൽ ഫീസ് ഒഴിവാക്കും. എച്ച്ഡിഎഫ്സി ബാങ്കുമായുള്ള നല്ല ഉപഭോക്ത ബന്ധത്തിൻറ്റെ അടിസ്ഥാനത്തിലും ഫീസ് ഒഴിവാക്കുന്നതാണ്.
HDFC Regalia Credit Card റിവാർഡ് പോയിൻറ്റ്സ്
• 1250 രൂപയ്ക്ക് തുല്യമായ 2500 സ്വാഗത റിവാർഡ് പോയിൻറ്റുകൾ
• 2500 റിവാർഡ് പോയിൻറ്റ്സ് റിന്യൂ ചെയ്യുമ്പോൾ
• ഹോട്ടലുകളിലും എയർ ടിക്കറ്റ് ബുക്കിങിനും 1 റിവാർഡ് പോയിൻറ്റ്
• ഓരോ 150 രൂപയുടെ ഇടപാടുകൾക്കും 4 റിവാർഡ് പോയിൻറ്റുകൾ
• ഒരു വർഷത്തിൽ 500000 രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ 10000 റിവാർഡ് പോയിൻറ്റ്സ്
• 800000 രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ 15000 റിവാർഡ് പോയിൻറ്റുകൾ
HDFC Regalia Credit Card ക്യാഷ്ബാക്ക്
• സ്മാർട്ട് ബായ് വഴി ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഷോപ്പുകളിൽ 5 % ക്യാഷ്ബാക്ക്
• ടെലികോം, യൂട്ടിലിറ്റി, സർക്കാർ നികുതി പേയ്മെൻറ്റുകൾക്ക് 5 % ക്യാഷ്ബാക്ക്
• ഡൈനൌട്ട് പേ സൌകര്യം റെസ്റ്റോറൻറ്റുകളിൽ 35 % വരെ ക്യാഷ്ബാക്ക്
HDFC Regalia Credit Card സവിശേഷതകൾ
• കുറഞ്ഞ വിദേശ കറൻസി മാർക്കപ്പ് : വിദേശ രാജ്യങ്ങളിൽ ട്രാൻസാക്ഷൻ നടത്തുമ്പോൾ 2 % കറൻസി മാർക്കപ്പ് ചാർജ് . അതായത് 1000 രൂപയുടെ ഷോപ്പിംങ് നടത്തുമ്പോൾ 20 രൂപ
• എല്ലാ ഇന്ധന ഇടപാടുകളിലും 1 % സർചാർജ് ഒഴിവാക്കൽ : 400 രൂപ മുതൽ 5000 രൂപ വരെയുള്ള ഇന്ധന ഇടപാടുകൾക്ക് 1 % സർചാർജ് ഒഴിവാക്കും
• കോംപ്ലിമെൻറ്ററി എയർപോർട്ട് ലോഞ്ച് ആക്സസ് : ഇന്ത്യക്ക് അകത്ത് 12 ഉം പുറത്തേക്ക് 6 ഇൻറ്റർനാഷണൽ ലോഞ്ച് ആക്സസും ഈ കാർഡ് വാഗ്ദാനം ചെയ്യുന്നു.
• 24 മണിക്കൂറും യാത്രാ സഹായ സേവനം : 24 മണിക്കൂറും എയർലൈൻ റിസർവേഷൻ, ഹോട്ടൽ റൂം, മൂവി ബുക്കിംങ് എന്നിങ്ങനെ സഹായ സേവനങ്ങൾ ലഭ്യമാണ്.
• സൊമാറ്റോ ഗോൾഡ് മെമ്പർഷിപ്പ് : ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ 75000 രൂപ ചിലവഴിച്ചാൽ സൊമാറ്റോ ഷോപ്പുകളിൽ 50 % വരെ ഡിസ്കൌണ്ട്
• ഇൻഷുറൻസ് പരിരക്ഷ : 1 കോടി രൂപ എയർ ആക്സിഡന്റൽ കവറേജ്ഉം പതിനഞ്ച് ലക്ഷം രൂപ വരെ ഓവർസീസ് എമർജൻസി ഹോസ്പിറ്റലൈസേഷൻ ഇൻഷുറൻസ് പരിരക്ഷയും ഉപഭോക്താവിന് ലഭിക്കും
• കാർഡ് നഷ്ടപ്പെട്ടാൽ ബാധ്യതയില്ല : കാർഡ് നഷ്ടപ്പെടുകയും കാർഡിൽ നിന്ന് പണം നഷ്ടമാവുകയും ചെയ്താൽ 900000 രൂപ വരെയുള്ള ബാധ്യത ബാങ്ക് എഴുതിത്തള്ളും.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്