നമ്മുടെ സമ്പത്തിനു സംരക്ഷണം നൽകുന്നവയാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ. കൊവിഡ് പോലുള്ള മഹാമാരികൾ രൂക്ഷമാകുന്ന ഈ കാലത്ത് ആരോഗ്യ ഇൻഷുറൻസ് പോളിസകൾ എടുക്കേണ്ടതും ആവശ്യമാണ്. എന്നിരുന്നാലും ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുമ്പോൾ നാം ഏറേ കാര്യങ്ങൾ ശ്രദ്ധിക്കണം. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട നെറ്റ് വർക്ക് ആശുപത്രികളും നോൺ നെറ്റ് വർക്ക് ആശുപത്രികളും.
ഓരോ ഇൻഷുറൻസ് കമ്പനികൾക്കും ചികിത്സ നൽകുന്ന ആശുപത്രികളും, ക്ലിനിക്കുകളും, മെഡിക്കൽ പ്രൊഫഷണലുകളും ഉൾപ്പെടുന്ന നെറ്റ് വർക്ക് ഉണ്ടാവും. ഇത്തരം നെറ്റ് വർക്ക് ആശുപത്രികളിൽ പോളിസി ഉടമകൾക്ക് ക്യാഷ് ലെസ്സ് ചികിത്സയും ലഭ്യമായിരിക്കും. എന്നാൽ ഇൻഷുറൻസ് കമ്പനികളുടെ നെറ്റ് വർക്കിൽ ഉൾപ്പെടാത്ത ആശുപത്രികളുമുണ്ട്. ഇവയാണ് നോൺ നെറ്റ് വർക്ക് ആശുപത്രികൾ. ഒരു രോഗിയ്ക്ക് നെറ്റ് വർക്ക് ഇതര ആശുപത്രികളിൽ ചികിത്സ ലഭിക്കുകയാണെങ്കിൽ അയാളുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി പ്രകാരമുള്ള മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് ബുദ്ധിമുട്ടാണ്.
നെറ്റ് വർക്ക് ഹോസ്പിറ്റലൈസേഷൻ
നെറ്റ് വർക്ക് ഹോസ്പിറ്റലൈസേഷനിൽ ഇൻഷുറൻസ് കമ്പനി അവരുടെ നെറ്റ് വർക്കിലെ ക്യാഷ് ലെസ് ഇൻഷുറൻസ് ആശുപത്രികളിൽ ഒന്നിൽ രോഗിയെ പ്രവേശിപ്പിച്ച് മതിയായ ചികിത്സ നൽകുന്നു. ക്യാഷ് ലെസ് മെഡിക്ലെയിമിനായി രോഗി ഫോം ടിഎയ്ക്ക് സമർപ്പിക്കേണ്ടതാണ്. ക്യാഷ് ലെസ് മെഡിക്ലെയിം അംഗീകരിക്കുന്ന പക്ഷം രോഗിയ്ക്ക് ചികിത്സ തേടാവുന്നതാണ്. ചികിത്സാ ചിലവ് മുഴുവനും ഇൻഷുറൻസ് കമ്പനി നേരിട്ടാണ് വഹിക്കുന്നത്. ഇതിനായി പോളിസി ഹോൾഡർ ആശുപത്രി ബില്ലുകളോ രേഖകളോ സമർപ്പിക്കേണ്ടതില്ല. ക്ലെയിം തുക ലഭിക്കുന്നതിന് കാത്തിരിക്കേണ്ട കാര്യം ഇല്ല. എന്നാൽ പോളിസിയിൽ ഉൾപ്പെടാത്ത ചിലവുകൾ പോളിസി ഉടമ തന്നെ വഹിക്കേണ്ടതുമാണ്.
നോൺ നെറ്റ് വർക്ക് ഹോസ്പിറ്റലൈസേഷൻ
ഒരാൾ നെറ്റ് വർക്ക് ഇതര ആശുപത്രികളിൽ നിന്നും ചികിത്സ നേടുമ്പോൾ ചികിത്സയുടെ മുഴുവൻ ചിലവും അയാൾ തന്നെ വഹിക്കേണ്ടതാണ്. റീഇംബേഴ്സ്മെൻറ്റ് ക്ലെയിം ചെയ്യുന്നതിന് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ രേഖങ്ങളും ഇൻഷുറൻസ് കമ്പനിയിൽ സമർപ്പിക്കണം. ഇൻഷുറൻസ് കമ്പനി രേഖകൾ പരിശോധിച്ച് ക്ലെയിം ലഭിച്ച് 10-12 ദിവസത്തിനുള്ളിൽ പോളിസി ഉടമയ്ക്ക് തുക റീഫണ്ട് ചെയ്യുന്നതാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് കീഴിലുള്ള മുഴുവൻ ആനുകൂല്യങ്ങളും പോളിസി ഹോൾഡർക്ക് ലഭിക്കുന്നതല്ല. പോളിസിയുടെ പരിധിക്ക് പുറത്തുള്ള എല്ലാ ചിലവുകളും പോളിസി ഉടമ തന്നെ വഹിക്കേണ്ടതുമാണ്.
അടിയന്തര സാഹചര്യങ്ങളിലോ അല്ലെങ്കിൽ ഏതെങ്കിലും നെറ്റ് വർക്ക് ആശുപത്രികളിൽ ചികിത്സ ലഭ്യമല്ലാത്തപ്പോഴോ മാത്രം നോൺ നെറ്റ് വർക്ക് ആശുപത്രികൾ ചികിത്സക്കായി തിരഞ്ഞെടുക്കുക. അല്ലാത്തപക്ഷം നെറ്റ് വർക്ക് ഹോസ്പിറ്റലിൽ തന്നെ ചികിത്സ തേടാൻ ശ്രദ്ധിക്കുക. കാരണം ഇൻഷുറൻസ് പോളിസിയുടെ എല്ലാ ആനുകൂല്യങ്ങളും നെറ്റ് വർക്ക് ഇതര ആശുപത്രികളിൽ നിന്ന് ലഭിക്കണമെന്നില്ല. ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ ആശുപത്രി ചിലവുകൾ മാർക്കറ്റ് മാനദണ്ഡങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതലാണെങ്കിൽ പോളിസി ഹോൾഡർക്ക് ഇൻഷുറൻസ് തുക റീഫണ്ട് ചെയ്യാൻ വിസമ്മതിച്ചേക്കാം. അതുമല്ലെങ്കിൽ മതിയായ രേഖകളുടെ അഭാവത്തിൽ ക്ലെയിം നിരസിക്കപ്പെടാനുള്ള സാധ്യതയും ഉണ്ട്. അതുക്കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ നെറ്റ് വർക്ക് ഹോസ്പിറ്റലുകൾ തന്നെ ചികിത്സക്കായി തിരഞ്ഞെടുക്കേണ്ടതാണ്.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്