Categories: INSURANCE

ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിൽ വൻ വർദ്ധനവ് വരുന്നു

Advertisement

കൊറോണ ഒക്കെ വന്നതോട് കൂടി ആണ് ഒട്ടുമിക്ക ആളുകളും ഹെൽത്ത് ഇൻഷുറസുകളെ പറ്റി ചിന്തിച്ചു തുടങ്ങിയത് തന്നെ .അപ്പോൾ തന്നെ ദാ പണി എത്തി.ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ ഉയരും.നിലവിലുള്ള പോളിസി പ്രീമിയത്തിൽ നിന്നും 40 മുതൽ 70 % ന്റെ വരെ വർദ്ധനവ് ഉണ്ടാകും എന്നാണ് വിലയിരുത്തൽ.ഈ വർദ്ധനവ് കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കും എന്നതിൽ സംശയമില്ല.

ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം നിരക്ക് ഉയരുവാനുള്ള കാരണം ?

നിലവിൽ ഹെൽത്ത് ഇൻഷുറസ് പോളിസികൾ ഉൾപെടുത്താത്ത പല രോഗങ്ങളും ആഡ് ചെയ്തു അവക്ക് കൂടി കവറേജ് നൽകണം എന്ന് ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഇൻഷുറസ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.റിസ്ക് കൂടുതൽ ഉള്ള പല രോഗങ്ങൾക്കും കവറേജ് നൽകുന്നതിന്റെ ഭാഗമായി ആണ് വില വർദ്ധനവ്.

പുതുതായി ഏതൊക്കെ രോഗങ്ങൾക്ക് കവറേജ് ലഭിക്കും ?

തിമിര ശസ്ത്രക്രീയ, പാര്‍ക്കിന്‍സണ്‍സ്, അള്‍ഷിമേഴ്‌സ്, മുട്ട് മാറ്റിവയ്ക്കല്‍ എച്ച് ഐ വി, മാനസിക രോഗങ്ങള്‍, ജന്മനാ ഉള്ള ആന്തരിക വൈകല്യം, കൃത്രിമമായി ജീവന്‍ നിലനിര്‍ത്തല്‍ എന്നീ രോഗങ്ങൾക്ക് ഇനി മുതൽ ഇൻഷുറൻസ് പോളിസിയുടെ കവറേജ് ലഭിക്കും.ഇത് കൂടാതെ നിലവിൽ കോവിഡിനും ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ കവർ ചെയ്യുന്നുണ്ട്.

Advertisement