അനുദിനം രോഗങ്ങളും അതിന്‍റെ സങ്കീർണ്ണമായ അവസ്ഥകളും കൂടി വരുന്ന ഈ കാലഘട്ടത്തിൽ ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ ആവശ്യകത നമ്മൾ ഏവരും തന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഒരുപക്ഷേ കോവിഡ് 19 ന്റെ വരവിന് ശേഷം ഹെൽത്ത് പോളിസിയുടെ പ്രാധാന്യം തന്നെ കൂടി എന്ന് പറയാം.അതുകൊണ്ട് ഒരു ഇൻഷുറൻസ് പോളിസി എടുക്കാൻ തീരുമാനിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
നമ്മുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചും താൽപര്യങ്ങൾക്കും അനുയോജ്യമായ ഒട്ടേറെ ഇൻഷുറൻസ് പോളിസികൾ ഇന്ന് നിലവിൽ ഉണ്ട്. ഒരു പോളിസി എടുക്കാൻ തീരുമാനിക്കുമ്പോൾ നിങ്ങൾ താമസിക്കുന്ന ഏരിയയിൽ ഉള്ള ,അല്ലെങ്കിൽ നിങ്ങൾ പോകുവാൻ ചാൻസ് ഉള്ള ഏറ്റവും നല്ല ആശുപത്രിയുമായി ബന്ധപ്പെട്ട് അവരുമായി ബന്ധമുള്ള ഇൻഷുറൻസ് കമ്പനി ഏതാണെന്ന് അറിയുക.ഇൻഷുറൻസ് കമ്പനിയുടെ വെബ്സൈറ് നോക്കിയാലും ഇത് അറിയുവാനായി സാധിക്കും.
നിങ്ങൾ പോകുവാൻ ചാൻസ് ഉള്ള ഹോസ്പിറ്റലിൽ ക്യാഷ്ലെസ് സൗകര്യം ഉള്ള പോളിസികൾ തിരഞ്ഞെടുക്കുന്നത് നല്ല ഒരു തീരുമാനമാണ്. എന്തെങ്കിലും തരത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ഒരു സാഹചര്യം ഉണ്ടായാൽ നമ്മുടെ കയ്യിൽ നിന്നും പണം എടുക്കാതെ മുഴുവൻ
ക്ലെയിം ഉം ഇൻഷുറൻസ് കമ്പനി നേരിട്ട് ആശുപത്രിയിൽ സെറ്റിൽ ചെയ്യുന്നതാണ്.
ഹെൽത്ത് പോളിസികൾ ചികിത്സാ ചെലവുകളെ കുറിച്ചുള്ള മാനസിക സമ്മർദ്ദം കുറയ്ക്കുന്നു.നമ്മൾ തിരഞ്ഞെടുക്കുന്ന പോളിസിയുടെ പ്രീമിയത്തെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തിരഞ്ഞെടുക്കുന്ന പോളിസിയിൽ പറഞ്ഞിരിക്കുന്ന Terms&conditions കൃത്യമായി വായിച്ചു മനസിലാക്കുക. ഇതിലൂടെ നമുക്ക് പലതരത്തിൽ ഉണ്ടായേക്കാവുന്ന അബദ്ധങ്ങൾ ഒഴിവാക്കാം.
നിലവിലുള്ള അസുഖങ്ങളെകുറിച്ച് കൃത്യമായി ഇൻഷുറൻസ് കമ്പനിയുമായി സംസാരിക്കുക. അസുഖ വിവരങ്ങൾ മറച്ചു വയ്ക്കുന്നതിലൂടെ ഏതെങ്കിലും സാഹചര്യത്തിൽ കമ്പനി അത് കണ്ടുപിടിക്കുകയാണെങ്കിൽ പിന്നീട് ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ കഴിയാത്ത അവസ്ഥ വരെ
ഉണ്ടാവാം.
നിങ്ങൾ ക്യാഷ്‌ലെസ്സ് സൗകര്യം അല്ല ഉപയോഗിക്കുന്നതെങ്കിൽ റീഇമ്പേഴ്സ്മെന്റ്റ മോഡിൽ ക്ലെയിം ചെയ്യുന്നതിനായി ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളുടെയും ഒറിജിനലും ഡ്യൂപ്ലിക്കേറ്റും സൂക്ഷിച്ചു വെയ്ക്കുക. ഒരു മാസത്തിനുള്ളിൽ തന്നെ അവ സമർപ്പിക്കുവാൻ ശ്രമിക്കുക.
3rd പാർട്ടി അഡ്മിനിസ്ട്രേറ്റർ ഉള്ള കമ്പനി തിരഞ്ഞെടുക്കാതിരിക്കുക. ഒട്ടുമിക്ക വലിയ ഇൻഷുറൻസ് കമ്പനികളിൽ നിന്നും നേരിട്ട് ആശുപത്രിയിൽ എത്തുകയും രോഗിയെകുറിച്ചും ചികിത്സയുമായിബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കുന്ന ഒരു അഡ്മിനിസ്ട്രേറ്റീവ് ഉണ്ടാവും എന്നാൽ ഇങ്ങനെ ഇല്ലാത്ത കമ്പനികൾക്ക് വേണ്ടി പ്രൊഫഷണലായി ഈ കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന കമ്പനികെളയാണ് 3rd പാർട്ടി അഡ്മിനിസ്ട്രേറ്റർ എന്ന് പറയുന്നത്. നിങ്ങളുടെയും ഇൻഷുറൻസ് കമ്പനിയുടെയും ഇടയിൽ നിൽക്കുന്നവരാണിവർ. വലിയ ഇൻഷുറൻസ് കമ്പനികളിക്ക് അവർക്ക് സ്വന്തമായി ക്ലെയിം സെറ്റിൽമെന്റ് അഡ്മിനിസ്ട്രേറ്റർ ഉണ്ടാവും ഇങ്ങനെ ഉള്ള കമ്പനികൾക്ക് 3rd പാർട്ടി അഡ്മിനിസ്ട്രേറ്റർ ന്റെ ആവശ്യം ഇല്ല, ഇത് ആശുപത്രി അഡ്മിഷനും, ഡിസ്ചാർജുമായുള്ള കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കാനും സഹായിക്കുന്നു. ഇത്തരത്തിൽ ഉള്ള ചെറിയ വലിയ കാര്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് കൃത്യമായ ധാരണയോടുകൂടി ഇൻഷുറൻസ് പോളിസികൾ എടുക്കാൻ ശ്രമിക്കുക.