Advertisement

ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു

സ്ഥാപനങ്ങൾ എല്ലാ ജീവനക്കാർക്കും ആരോഗ്യ ഇൻഷുറൻസ് എടുക്കണം എന്നത് നിർബന്ധം ആക്കുന്നു.ലോക്ക് ഡൗണിനു ശേഷം കമ്പനികൾ പ്രവർത്തനം ആരംഭിക്കുമ്പോൾ പ്രവർത്തികമാക്കണം എന്നാണ് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശം.നിലവിലെ പല കമ്പനികളും തൊഴിൽ ദാതാക്കളും തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ടെങ്കിലും ഇത് നിർബന്ധം അല്ലായിരുന്നു.

Advertisement

ഇതിനോട് അനുബന്ധിച്ചു ഗ്രൂപ്പുകൾക്ക് അനുയോജ്യമായ കോംപ്രിഹെന്‍സിവ് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ അവതരിപ്പിക്കുവാൻ ഇൻഷുറൻസ് കമ്പനികളോട് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചു.മാത്രമല്ല താങ്ങാനാവുന്ന നിരക്കിൽ എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ ഉള്ള നിബന്ധനകൾ ഉൾപ്പെടുത്തി വേണം പോളിസി അവതരിപ്പിക്കുവാൻ.നിലവിൽ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന 21000 രൂപക്ക് താഴെ സാലറി വാങ്ങുന്നവർക്ക് ESI പരിരക്ഷ ഉണ്ട്.പുതിയ നിർദ്ദേശത്തോടെ 21000 രൂപക്ക് മുകളിൽ ശമ്പളം വാങ്ങുന്നവരും ആരോഗ്യ ഇൻഷുറസിന് കീഴിൽ വരും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്