ഇന്നത്തെ കാലത്ത് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ വിരളം ആയിരിക്കും.എന്തിനും ഏതിനും ഇപ്പോൾ ബാങ്ക് അക്കൗണ്ട് വേണം.ഷോപ്പിംഗ് ചെയ്യുവാനും , പണം കൈമാറ്റം ചെയ്യുവാനുമൊക്കെ ഹാർഡ് കാശ് ഉപയോഗിക്കുന്നവരേക്കാൾ കൂടുതൽ ഇപ്പോൾ ബാങ്ക് അക്കൗണ്ട് സൗകര്യം ഉപയോഗിക്കുന്നവർ ആണ് .നമ്മുടെ ദൈനം ദിന ആവശ്യങ്ങൾക്ക് ഉള്ള പണം സൂക്ഷിക്കുവാനും അത് ഉപയോഗപ്പെടുത്താനും ആണ് സേവിങ്സ് അക്കൗണ്ട്.അല്ലാതെ ഒരു നിക്ഷേപം എന്ന രീതിയിൽ നമുക്ക് സേവിങ്സ് ബാങ്ക് അക്കൗണ്ടിനെ കാണുവാനായി സാധിക്കില്ല.നമ്മൾ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുന്ന പണത്തിനു ഒരു ചെറിയ പലിശയും ബാങ്ക് നല്കുന്നുമുണ്ട്.പല ബാങ്കുകളും സേവിങ്സ് ബാങ്ക് അക്കൗണ്ടിന് നൽകുന്ന പലിശ വ്യത്യസ്തം ആണ്..
മുൻപ് idfc ബാങ്ക് എന്നറിയപ്പെട്ടിരുന്ന ഐഡി എഫ്സി ഫസ്റ്റ് ബാങ്ക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നു.വർഷം 7 % വരെയാണ് ഐഡി എഫ്സി ഫസ്റ്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ.സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ ഇട്ടിരിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ ആണ് പലിശ നിശ്ചയിക്കുന്നത്.മെട്രോ നഗരങ്ങളിൽ സ്ഥിതിചെയ്യുന്ന അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് എമൗണ്ട് വരുന്നത് 25000 രൂപയാണ്.നിങ്ങളുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷം രൂപയോ അതിൽ താഴയോ ആണ് ബാലൻസ് എങ്കിൽ വര്ഷം 6 % പലിശ നിങ്ങൾക്ക് ലഭിക്കും.ഒരു ലക്ഷം മുതൽ ഒരു കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് 7 % ലക്ഷം രൂപയും പലിശ ലഭിക്കും.
ഇന്ത്യൻ ബാങ്ക് സെക്ടറിൽ വളർന്നു വരുന്ന ഒരു ബാങ്ക് ആണ് ആർബിഎൽ ബാങ്ക്.നിങ്ങളുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ 3 കോടി മുതൽ 5 കോടി വരെ ബാലൻസ് ഉണ്ടെങ്കിൽ വര്ഷം 6 . 75 പലിശ ലഭിക്കും.ഇനി നിങ്ങളുടെ അക്കൗണ്ടിൽ ഒരു ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയാണ് ബാലൻസ് എങ്കിൽ 6 % വാർഷിക പലിശ ലഭിക്കും.ഒരു ലക്ഷം രൂപ വരെയാണ് ബാങ്ക് അക്കൗണ്ടിൽ എങ്കിൽ 5 % വരെ വാർഷിക പലിശ ലഭിക്കും.
വിവിധ തരത്തിലുള്ള സേവിങ്സ് വാങ്ക് അക്കൗണ്ടുകൾ പ്രോവിടെ ചെയ്തു കൊണ്ട് ഇന്ത്യൻ ബാങ്ക് സെക്ടറിലെ ഒരു മികച്ച പ്രിവട്ടെ സെക്ടർ ബാങ്ക് ആണ് എസ് ബാങ്ക്.എസ് ബാങ്കിലും സേവിങ്സ് ബാങ്ക് അകൗണ്ടുകൾക്ക് മികച്ച പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.ഒരു ലക്ഷം രൂപക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് പ്രതി വർഷം 6 മുതൽ 6 . 5 ശതമാനം വരെയും ഒരു ലക്ഷം മുതൽ ഒരു കോടി വരെയുള്ള സേവിങ്സ് ബാങ്ക് നിക്ഷേപങ്ങൾക്ക് 6 ശതമാനവും പലിശ നൽകുന്നു.
സേവിങ്സ് ബാങ്ക് അക്കൗണ്ടിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ഒരു ബാങ്ക് ആണ് കോട്ടക്ക് മഹീന്ദ്ര ബാങ്ക്.ഇതും ഒരു പ്രൈവറ്റ് സെക്ടർ ബാങ്ക് ആണ്.കോട്ടക്ക് മഹീന്ദ്ര ബാങ്കിന്റെ 811 അക്കൗണ്ട് നമുക്ക് ഓൺലൈനായി ഓപ്പൺ ചെയ്യാം.ഇത് ഒരു സിറോ ബാലൻസ്ഈ അക്കൗണ്ട് ആണ്.ഒരു പക്ഷെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു സീറോബാലൻസ് ഇതായിരിക്കാം.ഒരു ലക്ഷം മുതൽ പത്തു ലക്ഷം വരെയാണ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഉള്ളതെങ്കിൽ വർഷം 6 % പലിശ ലഭിക്കും.ഒരു ലക്ഷം വരെയാണ് ഉള്ളതെങ്കിൽ ഇത് 4 ശതമാനമായി കുറയും.