ഇന്ത്യയിലെ മുൻനിര ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ ഭവന വായ്പ ലോണിന്റെ പലിശ നിരക്ക് കുറച്ചു. കുറഞ്ഞ പലിശനിരക്കിനൊപ്പം തന്നെ പ്രോസസ്സിംഗ് ഫീസിലെ കിഴിവുകൾ, വനിതകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ എന്നിവയും ഓഫറുകളിൽ ഉൾപ്പെടുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മുപ്പത് ലക്ഷത്തിൽ താഴെയുള്ള ഹോം ലോണുകൾക്ക് 6.90% പലിശയും 30 ലക്ഷത്തിന് മുകളിലുള്ള ലോണുകൾക്ക് 7 ശതമാനം പലിശയും. 75 ലക്ഷത്തിനു മുകളിലുള്ള ഭവനവായ്പയ്ക്ക് 25 ബിപിഎസ് ഇളവ് ലഭിക്കും. കോട്ടക് മഹീന്ദ്ര ബാങ്കിലും ബാങ്ക് ഓഫ് ബറോഡയിലും 6.9% മുതൽ പലിശ നിരക്കിൽ ലോൺ ലഭിക്കും. യൂണിയൻ ബാങ്ക് ആകട്ടെ 7% പലിശ ഈടാക്കും
ഡെവലപ്പേഴ്സ് നൽകുന്ന കുറഞ്ഞ പ്രോപ്പർട്ടി റേറ്റും ഡിസ്കൗണ്ടുകളും ഒപ്പം കുറഞ്ഞ ഭവന വായ്പ പലിശ നിരക്കും വീട് എന്ന ലക്ഷ്യത്തെ സാക്ഷാത്കരിക്കാൻ സഹായകമാകും.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്