ക്രെഡിറ്റ് കാർഡുകൾ എങ്ങനെ ആണ് നമ്മെ സാമ്പത്തികമായി സഹായിക്കുന്നത്
അത്യാവശ്യ സാമ്പത്തിക ഘട്ടങ്ങളിൽ നമ്മുടെ സഹായിത്തിനെത്തുന്ന മികച്ച സാമ്പത്തിക ഉപകരമാണ് ക്രെഡിറ്റ് കാർഡുകൾ. കൈയിൽ പണം ഇല്ലെങ്കിലും പേയ്മൻറ്റുകളും പർച്ചേസുകളും നടത്താം എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ഇന്ന് ക്രെഡിറ്റ് കാർഡുകൾ കൈവശം വയ്ക്കുന്നവർ ഏറെയാണ്.
എന്നാൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് കടക്കെണിയിൽ ആയവരാണ് കൂടുതലും. വിവേകപൂർവ്വം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ അതു പല രീതിയിൽ നമുക്ക് നേട്ടം ഉണ്ടാക്കി തരും. ക്രെഡിറ്റ് കാർഡുകളല്ല നിങ്ങളെ കടക്കെണിയിലാക്കുന്നത്. കൃത്യമായ സാമ്പത്തിക അച്ചടക്കം ഇല്ലാത്തത്തതും ,തെറ്റായ ഉപയോഗവും ആണ് ഇതിനു കാരണം. ക്രെഡിറ്റ് കാർഡുകൾ എങ്ങനെ ആണ് നമ്മെ സാമ്പത്തികമായി സഹായിക്കുന്നത് എന്ന് നോക്കാം.
ക്രെഡിറ്റ് സ്കോർ
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നത് ബാങ്ക് വായ്പ എടുക്കുന്നതുപോലെ തന്നെയാണ്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ നടത്തുന്ന സാമ്പത്തിക ഇടപാടുകളെല്ലാം നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കമ്പനി ക്രെഡിറ്റ് ബ്യൂറോയെ അറിയിക്കുന്നുണ്ട്. ഈ വിവരങ്ങൾക്കനുസരിച്ചാണ് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിർണ്ണയിക്കുന്നത്. ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾ മുടങ്ങിയാൽ ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. ക്രെഡിറ്റ് സ്കോർ കുറയുമെന്നു മാത്രമല്ല, ഇതിൻറ്റെ ഫലം 7 വർഷത്തെ ക്രെഡിറ്റ് സ്കോറിൽ വരെ പ്രതിഫലിക്കുകയും ചെയ്യും. അതുകൊണ്ട് വീഴ്ചകൾ വരുത്താതെ കൃത്യസമയത്തു തന്നെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടച്ചു തീർക്കണം. ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുന്ന വ്യക്തികൾക്ക് എളുപ്പത്തിൽ വായ്പകൾ ലഭിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. പലിശ നിരക്കിലും ഇളവുകൾ ലഭിച്ചേക്കാം.
ഇഎംഐ
ക്രെഡിറ്റ് കാർഡുകളെ ആകർഷകമാക്കുന്ന ഒന്നാണ് ഇഎംഐ ഓപ്ഷനുകൾ. ഇതിലൂടെ നിങ്ങൾ നടത്തുന്ന പർച്ചേസുകളെല്ലാം ഇഎംഐയാക്കി മാറ്റുവാൻ സാധിക്കും. 2500 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്കാണ് ഈ സൌകര്യം. 3 മാസം, 6 മാസം, 9 മാസം, 12 മാസം, 24 മാസം എന്നിങ്ങനെയാണ് തിരിച്ചടവ് കാലാവധി. ഡ്യൂ ഡേറ്റിൽ മുഴുവൻ തുകയും തിരിച്ചടയ്ക്കാൻ കഴിയാത്തവർക്ക് ഈ ഓപ്ഷൻ തിരഞ്ഞെടുക്കാം. പല ക്രെഡിറ്റ് കാർഡ് കമ്പനികളും പലിശ രഹിത ഇഎംഐ ഓപ്ഷനും നൽകുന്നുണ്ട്.
ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ
ഉപഭോക്താക്കളെ ആകർഷിക്കുന്നതിനു വേണ്ടി ക്രെഡിറ്റ് കാർഡ് കമ്പനികൾ റിവാർഡ് പോയിൻറ്റ്സ്, ഡിസ്കൊണ്ട്, വൌച്ചറുകൾ, ക്യാഷ് ബാക്ക് തുടങ്ങി നിരവധി ആനുകൂല്യങ്ങൾ നൽകാറുണ്ട്. ഉപഭോക്താക്കൾ അവരുടെ ജീവിതരീതിക്കും ചിലവഴിക്കലിനും അനുയോജ്യമായ കാർഡുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കാരണം ഓരോ ക്രെഡിറ്റ് കാർഡും നൽകുന്ന ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ട് വിശദമായി പരിശോധിച്ച ശേഷം നിങ്ങൾക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക മെച്ചം നൽകാൻ കഴിയുന്ന കാർഡ് തിരഞെടുക്കുക. നിങ്ങൾക്കു ലഭിക്കുന്ന ഡിസ്കൌണ്ടും ക്യാഷ്ബാക്കുകളും കഴിയുന്നത്ര ഉപകാരപ്രദമാക്കാനും ശ്രമിക്കണം.
ബാലൻസ് ട്രാൻസ്ഫർ
ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്തു തിരിച്ചടയ്ക്കാത്തതാണ് പലരും കടക്കെണിയിൽ വീഴുന്നതിലുള്ള പ്രധാന കാരണം. ഇത്തരത്തിൽ ഡ്യൂ ഡേറ്റിൽ ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് ഈ തുക ഇനിയും ഡ്യൂ ഡേറ്റ് ആയിട്ടില്ലാത്ത ഒരു കാർഡിലേക്ക് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്. ഇത് അധിക പലിശയും പിഴയും ഒഴിവാക്കാൻ സഹായിക്കും.ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് ബുദ്ധിപൂർവ്വം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും സാമ്പത്തിക ലാഭമുണ്ടാക്കാൻ സാധിക്കും.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്