PERSONAL FINANCE

സാമ്പത്തിക സ്വാതന്ത്യം നേടണോ? എങ്കിൽ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കുക.

Advertisement

സാമ്പത്തിക സ്വാതന്ത്യം നേടാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ ഇത് നേടാനായി നിങ്ങൾ ഒഴിവാക്കേണ്ട ചില ശീലങ്ങളും പാലിക്കേണ്ട കുറച്ചു കാര്യങ്ങളുമുണ്ട്. നല്ലൊരു സാമ്പത്തിക അടിത്തറ പണിയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  • ബജറ്റ് തയ്യാറാക്കുക

സാമ്പത്തിക അച്ചടക്കം പാലിക്കാൻ ഒരു ബജറ്റ് തയ്യാറേക്കേണ്ടത് അത്യാവശ്യമാണ്. ഈ ബജറ്റിനനുസരിച്ച് വേണം ചെലവഴിക്കുവാൻ. അനാവശ്യമായ ചെലവുകൾ ഒഴിവാക്കാനും കൃത്യമായി നിക്ഷേപം നടത്തുവാനും സാമ്പത്തിക സ്വാതന്ത്യം നേടാനും ബജറ്റ് ആവശ്യമാണ്.

  • ചിലവുകളെ നിരീക്ഷിക്കാം

ഭക്ഷണം, ഷോപ്പിംഗ്, യാത്രാ തുടങ്ങി വിവിധ തരം ചിലവുകൾ നിങ്ങൾക്കുണ്ടാകുന്നുണ്ട്. എന്നാൽ പണം ചിലവാക്കുന്നതല്ലാതെ ഈ ചിലവുകൾ ഒന്നും മിക്കവരും നിരീക്ഷിക്കാറില്ല. അനാവശ്യമായി പണം ചോരുന്ന വഴികൾ അറിയുന്നതിനും ചെലവുകൾ ചുരുക്കുന്നതിനും ഇത് നല്ലൊരു മാർഗ്ഗമാണ്.

  • എമർജൻസി ഫണ്ട്

സാമ്പത്തിക സ്വാതന്ത്യം കൈവരിക്കുന്നതിനും നിങ്ങളുടെ ജീവിതം സുഗമമായി മുമ്പോട്ടു കൊണ്ടുപോകുന്നതിനും ഒരു എമർജൻസി ഫണ്ട് കതുതേണ്ടത് വളരെ അത്യാവശ്യമാണ്. അടിയന്തര സാമ്പത്തിക ആവശ്യങ്ങളിൽ നിങ്ങളുടെ നിക്ഷേപങ്ങൾ പിൻവലിക്കാതെ ഈ ഫണ്ട് നിങ്ങൾക്ക് ഉപയോഗിക്കാം. വരുമാനം ലഭിച്ചു തുടങ്ങുമ്പോൾ തന്നെ ഈ ഫണ്ട് കരുതിവയ്ക്കാം.

  • നിക്ഷേപവും ലക്ഷ്യവും

നിങ്ങൾ എന്തിനു വേണ്ടിയാണ് നിക്ഷേപിക്കുന്നത് എന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ നിക്ഷേപത്തിന് ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. ഉദാഹരണത്തിന് വീട് വാങ്ങിക്കുക, മക്കളുടെ വിദ്യാഭ്യാസം, റിട്ടയർമെൻറ്റ്. ഈ ലക്ഷ്യത്തിനു വേണ്ടിയാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ നിങ്ങൾ പിന്മാറുകയില്ല.

  • വിലക്കിഴിവും ഷോപ്പിംഗും

വിലക്കിഴിവ് എന്ന് കേട്ടാലേ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നവരാണ് എല്ലാവരും. ഇപ്പോൾ ഓണലൈൻ ഷോപ്പിംഗ് സൈറ്റുകൾ ഉൾപ്പടെ എല്ലാവരും കസ്റ്റമേഴ്സിന് ഡിസ്കൌണ്ടുകൾ നൽകാറുണ്ട്. എന്നാൽ ഒരിക്കലും നിങ്ങളുടെ ബജറ്റിൽ കവിഞ്ഞ് ഷോപ്പ് ചെയ്യരുത്. ആവശ്യമില്ലാത്ത സാധനങ്ങൾ വിലക്കിഴിവിൽ കിട്ടുന്നതല്ലേ എന്നുകരുതി വാങ്ങുകയും അരുത്.

  • മെഡിക്കൽ ഇൻഷുറൻസ്

ആശുപത്രി ചെലവുകൾ വർദ്ധിച്ചുവരുന്ന ഇക്കാലത്ത് മെഡിക്കൽ ഇൻഷുറൻസിൻറ്റെ പ്രാധാന്യവും ഏറിവരുകയാണ്. നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ ഒരു അസുഖം വന്നാൽ ചിലപ്പോൾ നിങ്ങൾ അതുവരെ സമ്പാദിച്ചതൊക്കെ നിങ്ങൾക്ക് നഷ്ടമായേക്കാം. അതുകൊണ്ട് മെഡിക്കൽ ഇൻഷുറൻസ് വളരെ പ്രധാനമാണ്.

  • ഓഹരികൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക

ഒരിക്കലും ഓഹരി വിപണിയെ കുറിച്ച് പഠനം നടത്താതെ ഓഹരികൾ വാങ്ങിക്കൂട്ടരുത്. ചിലപ്പോൾ യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകൾ വഴി പലരും സ്റ്റോക്കുകളെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകുന്നത് കാണാം. മിക്ക ആളുകളും ഇതുകേട്ട് വ്യക്തമായ പഠനം നടത്താതെ ഓഹരികൾ വാങ്ങിക്കൂട്ടും. അവസാനം കൈയിൽ ഉള്ള പണം മുഴുവനും നഷ്ടമാകും.

Advertisement