BANKING

മിനിമം ബാലൻസ് നിലനിർത്താം. അധിക ബാങ്ക് ചാർജുകൾ ഒഴിവാക്കാം.

Advertisement

മിനിമം ആവറേജ് ബാലൻസ് എന്നാൽ എന്താണ് ? എത്ര രൂപയാണ് മിനിമം ബാലൻസ് ? മിനിമം ബാലൻസ് നിലനിർത്താൻ എന്തൊക്കെയാണ് ചെയ്യേണ്ടത് ? ബാങ്കുകൾ എങ്ങനെയാണ് ഈ ഫീസ് കണക്കാക്കുന്നത് ?

ബാങ്ക് സർവീസ് ചാർജുകൾ എടുത്തു തുടങ്ങുമ്പോൾ മുതലാണ് പലരും ഇതിൻറ്റെ പിന്നിലെ കാരണം അന്വേഷിച്ച് ഇറങ്ങുന്നത്. അതുവരെയും ആരും ഈ കാര്യത്തിന് മുൻഗണന നൽകാറില്ല. ഒരു വ്യക്തി അയാളുടെ അക്കൌണ്ടിൽ എല്ലാ മാസവും നിലനിർത്തേണ്ട ഏറ്റവും കുറഞ്ഞ തുകയാണ് മിനിമം ബാലൻസ്. ഈ തുക നിങ്ങളുടെ അക്കൌണ്ടിൽ ഇല്ലെങ്കിൽ ബാങ്കിന് പിഴ ഈടാക്കാനും നിങ്ങളുടെ അക്കൌണ്ട് ക്ലോസ് ചെയ്യാനുമുള്ള അധികാരമുണ്ട്.മിനിമം ബാലൻസ് വേണ്ടാത്ത സീറോ ബാലൻസ് അക്കൗണ്ടുകളും ലഭ്യമാണ്.

മിനിമം ബാലൻസ് തുക ഓരോ ബാങ്കിനും വ്യത്യസ്തമാണ്. ഇതിനുപുറമേ ഓരോ അക്കൌണ്ടിനും മിനിമം ബാലൻസ് തുക വ്യത്യസ്തമാണ്. സേവിംഗ്സ് അക്കൌണ്ടിൻറ്റെയും കറൻറ്റ് അക്കൌണ്ടിൻറ്റെയും മിനിമം ബാലൻസ് തുകകൾ വ്യത്യസ്തമാണ്.

മിനിമം ബാലൻസ് നിലനിർത്താനുള്ള ചില വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ശരിയായ അക്കൌണ്ട് തിരഞ്ഞെടുക്കുക

നിങ്ങൾക്ക് നിങ്ങളുടെ അക്കൌണ്ടിൽ മിനിമം ബാലൻസ് തുക നിലനിർത്താൻ സാധിക്കുന്നില്ലെങ്കിൽ മറ്റൊരു അക്കൌണ്ട് തുറക്കുക. മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ലാത്ത പല അക്കൊണ്ടുകളും ഇന്നുണ്ട്. നിരവധി സ്വകാര്യ ബാങ്കുകളും പൊതുമേഖല ബാങ്കുകളും ഇന്ന് സീറോ ബാലൻസ് അക്കൊണ്ട് തുടങ്ങുന്നതിനുള്ള അവസരം ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. നിങ്ങൾക്ക് ഇത്തരം അക്കൌണ്ടുകൾ തുടങ്ങാവുന്നതാണ്. സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങാം > OPEN BANK ACCOUNT

2. പണം ട്രാൻസ്ഫർ ചെയ്യാം

മിനിമം ബാലൻസ് തുക നിലനിർത്തേണ്ട ഒന്നിൽ കൂടുതൽ അക്കൌണ്ടുകൾ നിങ്ങൾക്കുണ്ടെങ്കിൽ, ഒരു അക്കൌണ്ടിലെ പണം മറ്റൊരു അക്കൌണ്ടിലേക്കു ട്രാൻസ്ഫർ ചെയ്തും നിങ്ങൾക്ക് മിനിമം ബാലൻസ് നിലനിർത്താവുന്നതാണ്.മാസം കീപ്പ് ചെയ്യണ്ട ആവറേജ് ബാലൻസ് * ആ മാസത്തിലെ ദിനങ്ങൾ എന്ന രീതിയിൽ കാൽക്കുലേറ്റ് ചെയ്യുമ്പോൾ കിട്ടുന്ന തുക ഒരു ദിവസം അക്കൗണ്ടിൽ നില നിർത്തിയാൽ മതിയാവും .

3. നിരവധി അക്കൌണ്ടുകൾ തുറക്കാതിരിക്കുക

അധിക ബാങ്ക് ചാർജുകൾ ഒഴിവാക്കുന്നതിനുള്ള ഏറ്റവും എളുപ്പവഴി നിരവധി അക്കൌണ്ടുകൾ തുറക്കാതിരിക്കുക എന്നതാണ്. നിങ്ങൾ ഉപയോഗിക്കുന്ന അക്കൌണ്ടുകൾ മാത്രം നിലനിർത്തി മറ്റു അക്കൌണ്ടുകൾ നിങ്ങൾക്ക് ക്ലോസ് ചെയ്യാവുന്നതാണ്. ഇത് ബാങ്ക് ചാർജുകൾ കുറയ്ക്കുമെന്നു മാത്രമല്ല, നിങ്ങളുടെ ബാങ്കിംഗ് ഇടപാടുകൾ വിലയിരുത്താനും നിങ്ങളെ സഹായിക്കും.

4 . പ്രതിമാസ ചിലവുകൾ വിലയിരുത്തുക

നിങ്ങളുടെ പ്രതിമാസ വരുമാനവും ചെലവുകളും വിലയിരുത്തുക. ഇതിലൂടെ നിങ്ങൾക്ക് അമിതമായി പണം ചെലവഴിക്കുന്ന വഴികൾ കണ്ടെത്താനും ചെലവുകൾ ചുരുക്കാനും കഴിയാനും. ഇങ്ങനെ കൂടുതൽ തുക നിങ്ങൾക്ക് സേവ് ചെയ്യാനും ബാങ്ക് ചാർജുകൾ ഒഴിവാക്കാനും സാധിക്കും.

Advertisement
Share
Published by
Soumya Joseph