മൊറട്ടോറിയം വേണ്ടവരും വേണ്ടാത്തവരും ചെയ്യേണ്ടത്

Advertisement

ടേം ലോണുകൾ തിരിച്ചടയ്ക്കുന്നതിന് മൂന്ന് മാസത്തെ മൊറട്ടോറിയം നൽകണമെന്ന് റിസർവ് ബാങ്ക് മാർച്ച് 27 ന് ബാങ്കുകൾക്ക് നൽകിയ നിർദേശത്തെത്തുടർന്ന് മിക്ക പൊതുമേഖലാ ഇപ്പോൾ മൊറട്ടോറിയം ആനുകൂല്യം എങ്ങനെ നേടാം എന്നതിനെപ്പറ്റിയുള്ള മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ഇഎംഐ മൊറട്ടോറിയത്തിന്റെ സൗകര്യം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകൾ വ്യത്യസ്ത രീതികൾ ആണ് പിന്തുടരുന്നത്. ഉദാഹരണത്തിന്, മൊറട്ടോറിയം നേടാൻ ആഗ്രഹിക്കുന്നവർ ബാങ്കിനെ അറിയിക്കേണ്ട ‘ഓപ്റ്റ്-ഇൻ’ റൂട്ട് എസ്‌ബി‌ഐ തിരഞ്ഞെടുത്തു.മൊറട്ടോറിയം വേണ്ടവർ ബാങ്കിന് ആപ്ലിക്കേഷൻ മെയിൽ അയക്കണം.

എസ്ബിഐ ആപ്ലിക്കേഷൻ : https://bit.ly/2UUEorp
അയക്കേണ്ട മെയിൽ ഐഡികൾ : https://bit.ly/3bJc4yK

മൊറട്ടോറിയം ആവശ്യമില്ലാത്തവർ ആണ് ഐഡിബിഐ ബാങ്കിനെ വിവരം അറിയിക്കേണ്ടത്. ഏപ്രിൽ 3 നകം ബാങ്കിന് (moratorium@idbi.co.in) എന്ന മെയിൽ ഐഡിയിൽ മൊറൊട്ടോറിയം വേണ്ട എന്ന് അറിയിക്കണം.

“8422004008” എന്ന നമ്പറിലേക്ക് “NO” അയയ്ക്കാൻ കാനറ ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. കാനറ ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ വിശദാംശങ്ങൾ retailbankingwing@canarabank.com എന്ന ഐടിയിലേക്ക് ഇമെയിൽ ചെയ്യാവുന്നതാണ്.

ഫെഡറൽ ബാങ്കിലും മൊറട്ടോറിയം വേണ്ടവർ മെയിൽ ചെയ്യുകയാണ് വേണ്ടത് പൂർണ രൂപം താഴെ നൽകുന്നു.

 

ഐസിഐസിഐ ബാങ്കിൽ മൊറട്ടോറിയം വേണ്ടവർ ഫിൽ ചെയ്യേണ്ട ഫോം : https://buy.icicibank.com/moratorium.html?ITM=nli_cms_hp_1_static_EMI-moratorium-d_ChooseYourOption

HDFC ബാങ്ക് മൊറൊട്ടോറിയം വേണ്ടവർ ഫിൽ ചെയ്യേണ്ട ഫോം : https://apply.hdfcbank.com/vivid/afp?product=mo

നിങ്ങളുടെ ബാങ്കിന്റെ വെബ്സൈറ്റിൽ കയറിയാൽ വ്യക്തമായ മാർഗ നിർദ്ദേശങ്ങൾ ലഭിക്കും.

 

Advertisement