എങ്ങനെ മികച്ച ക്രെഡിറ്റ് സ്കോർ എപ്പോഴും നിലനിർത്താം
സാമ്പത്തിക ഇടപാടുകളിൽ ക്രെഡിറ്റ് സ്കോറിൻറ്റെ പ്രാധാന്യം വളരെ വലുതാണ്. വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ മാത്രമല്ല ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലിയ്ക്ക് അപേക്ഷിക്കുന്നതിന് വരെ ഇപ്പോൾ ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തേണ്ടത് ആവശ്യമാണ്. 300 നും 900 നും ഇടയിലാണ് സ്കോർ വരുന്നത്. ഇതിൽ 750 ന് മുകളിലാണെങ്കിൽ മികച്ച ക്രെഡിറ്റ് സ്കോറായി കണകാക്കുന്നതാണ്. ക്രെഡിറ്റ് സ്കോർ 700ൽ താഴെ ആണെങ്കിൽ അത് നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ പ്രതികൂലമായി ബാധിച്ചേക്കാം.
ഇനി എങ്ങനെ മികച്ച ക്രെഡിറ്റ് സ്കോർ എപ്പോഴും നിലനിർത്താം എന്ന് നോക്കാം
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ആണെങ്കിൽ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ എപ്പോഴും ക്രെഡിറ്റ് പരിധിയുടെ 30 ശതമാനം മാത്രമേ ഉപയോഗിക്കാവൂ. ഇത് മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്താൻ എപ്പോഴും നിങ്ങളെ സഹായിക്കും.
വായ്പകൾ എടുത്ത് അത് കൃത്യമായി തിരിച്ചടക്കുമ്പോൾ ആണ് ക്രെഡിറ്റ്. സ്കോർ ഉയരുന്നത് .എന്നിരുന്നാലും വായ്പകൾ എടുക്കുമ്പോൾ ഏറേ കാര്യങ്ങൾ ശ്രദ്ധിക്കണം. കൂടുതൽ തുക വായ്പ എടുത്താൽ ക്രെഡിറ്റ് സ്കോർ കൂടില്ല. വായ്പകൾ കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നത് വഴിയാണ് ക്രെഡിറ്റ് സ്കോർ ഉയരുന്നത്. അതുക്കൊണ്ട് കുറഞ്ഞ തുക ആണെങ്കിൽ കൂടി വായ്പയെടുത്താൽ അത് കൃത്യമായി തിരിച്ചടയ്ക്കാൻ ശ്രദ്ധിക്കണം.
ലോണുകൾക്കായി പല സ്ഥാപനങ്ങളെ സമീപിക്കാതിരിക്കുക. ഏറ്റവും അനുയോജ്യമായ ലോൺ അല്ലെങ്കിൽ കാർഡ് കണ്ടെത്തി അവിടെ മാത്രം അപേക്ഷ സമർപ്പിക്കുക. ഓരോ തവണ ലോണുകൾ അല്ലെങ്കിൽ കാർഡുകൾക്ക് അപേക്ഷ സമർപ്പിക്കുമ്പോഴും ഹാർഡ് ഇൻക്വറി ആണെങ്കിൽ ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുന്നതിന് കാരണമാകും.
ക്രെഡിറ്റ് സ്കോർ കുറഞ്ഞ ഒരാൾക്ക് ബാങ്കുകൾ പൊതുവേ വായ്പ നൽകണമെന്നില്ല. ഏത് തരം വായ്പകൾക്കും ഇപ്പോൾ ക്രെഡിറ്റ് സ്കോർ നിർണ്ണായകമാണ്. എന്നിരുന്നാലും ക്രെഡിറ്റ് സ്കോർ കുറഞ്ഞവർക്ക് എളുപ്പത്തിൽ ലഭിക്കുന്ന ഒരു വായ്പയാണ് ഗോൾഡ് ലോൺ അഥവാ സ്വർണ്ണ പണയ വായ്പ. ഗോൾഡ് ലോൺ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും വളരെ ലളിതമാണ്. മറ്റ് വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൻറ്റെ പലിശ നിരക്കും കുറവാണ്. അതുക്കൊണ്ട് തന്നെ ഗോൾഡ് ലോൺ എടുത്ത് കൃത്യമായി തിരിച്ചടച്ചാൽ നിങ്ങൾക്ക് ക്രെഡിറ്റ് സ്കോർ ഉയർത്താൻ സാധിക്കുന്നതാണ്.
ലോണുകൾ / ക്രെഡിറ്റ് കാർഡുകളുടെ എണ്ണം അമിതമാവാതെ നോക്കുക
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്