ലോക്ക് ഡൌൺ കാലത്തെ സാമ്പത്തിക ഇടപാടുകൾ,ആളുകൾ കൂടുതലായി ഡിജിറ്റൽ സൗകര്യങ്ങൾ ഉപയോഗിക്കുന്നു
കോവിഡ് -19 പാൻഡെമിക്കിന്റെ വ്യാപനം തടയുന്നതിന് പല കമ്പനികളും മാർച്ച് 16 മുതൽ തന്നെ വീട്ടിൽ നിന്ന് ജോലിചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷം പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോൺപെയ്ക്ക് ചില കാറ്റഗറി ഇടപാടുകളിൽ പെട്ടെന്ന് കുതിച്ചുചാട്ടം ഉണ്ടായി. പണം കൈമാറ്റം, റീചാർജുകൾ, ബിൽ പേയ്‌മെന്റുകൾ എന്നിവ കൂടുതൽ ആളുകൾ ഉപയോഗിക്കുവാൻ തുടങ്ങി.
കൂടാതെ ഫോൺ പേ സ്വിച് ഓപ്‌ഷനിൽ ഉള്ള പാർട്ടണർ അപ്പുകളിൽ പലചരക്ക് സാധനങ്ങൾ, മരുന്ന്, ഭക്ഷണം എന്നിവ പോലുള്ള അവശ്യ സേവനങ്ങൾ നൽകുന്ന ഓപ്‌ഷനുകളും ആളുകൾ കൂടുതലായി ഉപയോഗിച്ചു . മാർച്ച് 24 ന് രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് പോകുന്നതിന് മുമ്പുതന്നെ കൂടുതൽ ആളുകൾ ഡിജിറ്റൽ ഇടപാടുകൾ നടത്തിയതായി ഫോൺപെയുടെ ഈ ട്രെൻഡിൽ നിന്നും മനസ്സിലാക്കാം.
നിരവധി സാമ്പത്തിക ഇടപാടുകൾ ബാങ്ക് ബ്രാഞ്ച്, അല്ലെങ്കിൽ ഒരു ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ് അല്ലെങ്കിൽ മ്യൂച്വൽ ഓഫീസ് എന്നിവ സന്ദർശിക്കാതെ ഓൺലൈനിൽ തന്നെ ചെയ്യാൻ കഴിയും. ഓൺലൈൻ ഇടപാടുകൾ ലോക്ക് ഡൗണിനെ നേരിടാൻ ആളുകളെ സഹായിക്കുക മാത്രമല്ല, സാമൂഹിക അകലം പാലിക്കുന്നതിനും ,കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുന്നതിനും സഹായിക്കുന്നു.
ഫോൺപെയുടെ അഭിപ്രായത്തിൽ ഓൺലൈനിൽ മാത്രമല്ല ഓഫ്‌ലൈൻ പലചരക്ക് കടകളിൽ നിന്നുള്ള പർച്ചേസിലും വർദ്ധനവ് ഉണ്ട് .എല്ലാ സ്ഥലങ്ങളിലും ഈ ട്രെൻഡുകൾ സമാനമാണ്. ലോക്ക്ഡൗൺ കാരണം സാമ്പത്തിക സേവനങ്ങളൊന്നും തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്