Advertisement

ന്യൂജനറേഷൻ ഉപഭോക്താക്കൾക്ക് ‘മൈൻ’​ബാങ്കിംഗുമായി ഐസിഐസിഐ​

18 മുതൽ 35 വരെയുള്ള പ്രായപരിധിയിൽ വരുന്ന ഉപഭോക്താക്കൾക്കായി മൈൻ ബാങ്കിംഗ് എന്ന പുതിയ സംരംഭം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. ഇന്ത്യയിൽ ആദ്യമായാണ് ഇങ്ങനെയൊരു സമഗ്ര പദ്ധതി തുടങ്ങുന്നത്. മൊബൈൽ ആപ്ലിക്കേഷനിലൂടെ തൽസമയ
സേവിങ്സ് അക്കൗണ്ട്, പേഴ്സണൽ ലോൺ, ഓവർ ഡ്രാഫ്റ്റ്, ക്രെഡിറ്റ്, ഡെബിറ്റ് എന്നീ കാർഡുകൾ എല്ലാം നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാകും. ​

35 വയസ്സ് വരെ പ്രായമുള്ള ഏത് ഉപഭോക്താവിനും നാളെ മുതൽ പാൻ കാർഡും ആധാർ കാർഡ് ഉപയോഗിച്ച് ഓൺലൈൻ വഴി തന്നെ അപ്ലൈ ചെയ്യാം. ​അപ്ലൈ ചെയ്താൽ ഉടൻതന്നെ ഇൻസ്റ്റൻസ് സേവിങ്സ് അക്കൗണ്ട് ലഭ്യമാകും. അതുവഴി വെർച്ചൽ ഡെബിറ്റ് കാർഡും അക്കൗണ്ട് നമ്പർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് പണമിടപാടുകൾ നടത്താൻ പറ്റും. ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സി പ്ലാൻ ക്രെഡിറ്റ് കാർഡ് സൗകര്യവും ഇതിലൂടെ ലഭ്യമാവും. ‘ഇൻസ്റ്റാ പേഴ്സണൽ ലോൺ’ എന്ന ഫീച്ചറിലൂടെ മൂന്ന് സെക്കൻഡിനുള്ളിൽ 25 ലക്ഷം രൂപ വരെ ലോൺ എടുക്കാനുള്ള സൗകര്യവും ലഭ്യമാണ്. ​

ഇടപാടുകൾ വളരെ ലളിതമായി, എന്നാൽ ഡിജിറ്റലായി നടത്തുവാനാണ് പുതുതലമുറയ്ക്ക് താല്പര്യം. ഇത് കണക്കിലെടുത്താണ് ഐസിഐസിഐ മൈൻ ബാങ്ക് പ്രവർത്തിക്കുന്നത്. ഡിജിറ്റൽ ഇടപാടുകൾക്കാണ് കൂടുതൽ താല്പര്യമെങ്കിലും അങ്ങനെ മാത്രം പ്രവർത്തിക്കുന്നതും
പ്രോത്സാഹിക്കപെടുന്നില്ല. അതിനാൽ എല്ലാം കണക്കിലെടുത്ത് പുതിയൊരു ഫോർമാറ്റിലാണ് മൈൻ ബാങ്കിംഗ് പ്രവർത്തിക്കുന്നത് എന്ന് ഐസിഐസിഐ എക്സിക്യൂട്ടീവ് ഡയറക്ടർ അനൂപ് ബഗ്ചി അറിയിച്ചു. ​

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്