കൊവിഡ് പോലുള്ള മഹാമാരികൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് സമ്പാദ്യത്തെക്കുറിച്ചും സാമ്പത്തിക ചിലവുകളെക്കുറിച്ചും മതിയായ അവബോധം ആവശ്യമാണ്. ശരിയായ സാമ്പത്തിക സാക്ഷരതയുണ്ടെങ്കിൽ പ്രതികൂലസമയങ്ങളിൽ നിങ്ങളുടെ സമ്പാദ്യം ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ അകപ്പെടാതിരിക്കാൻ സഹായിക്കുകയും ചെയ്യും. അതുക്കൊണ്ട് തന്നെ ചെറുപ്പം മുതൽ കുട്ടികളികൾക്ക് മതിയായ സാമ്പത്തിക വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇത് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുകയും സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയും ചെയ്യും.
1. ആഗ്രഹങ്ങളും ആവശ്യങ്ങളും തമ്മിൽ വേർതിരിക്കുക
സാമ്പത്തിക സാക്ഷരത നേടുന്നതിന് ഏറ്റവും ആദ്യം ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും വേർതിരിക്കുക എന്നതാണ്. എപ്പോഴും ആവശ്യങ്ങൾക്കുവേണ്ടി പണം ചിലവഴിക്കാനും ബാക്കി പണം സേവ് ചെയ്യാനും ശ്രദ്ധിക്കണം. ആഗ്രഹങ്ങൾക്ക് അനുസരിച്ച് എപ്പോഴും പണം ചിലവഴിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. ഈ കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പണം നൽകുകയും ചെയ്യുക. കൂടാതെ അനാവശ്യ ചിലവുകൾ ഒഴിവാക്കാൻ പഠിപ്പിക്കുക.
2. ബഡ്ജറ്റ് തയ്യാറാക്കുക
എപ്പോഴും കുടുംബത്തിൻറ്റെ വരുമാനത്തിന് അനുസരിച്ച് ശരിയായ ഒരു ബഡ്ജറ്റ് തയ്യാറാക്കേണ്ടതാണ്. ഇത് ചിലവുകൾ ശരിയായി നിയന്ത്രീക്കാനും നല്ലൊരു സേവിംങ് നിലനിർത്താനും നിങ്ങളെ സഹായിക്കും. ഒരു കുടുംബത്തിൻറ്റെ ബഡ്ജറ്റ് തയ്യാറാക്കുമ്പോൾ കുട്ടികളെ കൂടി ഉൾപ്പെടുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇത് കുട്ടികൾക്ക് സാമ്പത്തിക അവബോധം നൽകുകയും നല്ല ഭാവി രൂപപ്പെടുത്താൻ അവരെ സഹായിക്കുകയും ചെയ്യും.
3. സേവിംങിസിനൊപ്പം എമർജൻസി ഫണ്ടും നിലനിർത്തുക
നമ്മുടെ വരുമാനത്തിൻറ്റെ ഒരു നിശ്ചിത ശതമാനം തുക സേവ് ചെയ്യേണ്ടത് ആവശ്യമാണ്. സേവിംങ്സ് നിങ്ങളെ സാമ്പത്തിക പ്രശ്നങ്ങളെ എളുപ്പത്തിൽ നേരിടാൻ സഹായിക്കും. സേവിംങിന് പുറമേ ഒരു എമർജൻസി ഫണ്ടും എപ്പോഴും നിലനിർത്താൻ ശ്രദ്ധിക്കുക. സാമ്പത്തിക വിദ്യാഭ്യാസം ഉള്ള ഒരാൾക്ക് തീർച്ചയായും എമർജൻസി ഫണ്ട് നിലനിർത്തേണ്ടതിൻറ്റെ ആവശ്യകതയെപ്പറ്റി അറിവുണ്ടാകും. കടക്കെണിയിൽ വീഴാതെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ഇത് നിങ്ങളെ സഹായിക്കും.
4. സമയവും പണവും തമ്മിലുള്ള ബന്ധം
പണവും സമയവും തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കാരണം പണം വളരുന്നതിന് സമയം ആവശ്യമാണ്. എളുപ്പത്തിൽ പണം സമ്പാദിക്കാൻ ആർക്കും സാധിക്കില്ല. സമ്പാദ്യം വർദ്ധിപ്പിക്കുന്നത് മതിയായ സമയം ആവശ്യമാണ്. കുട്ടികളിൽ ശരിയായ സമ്പാദ്യശീലം വളർത്തുന്നതിന് ചെറുപ്പത്തിലെ പണം സേവ് ചെയ്യാൻ അവരെ പഠിപ്പിക്കുക. പിഗ്ഗി ബാങ്ക് പോലുള്ള നിരവധി മാർഗങ്ങൾ ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. ഇത് കുട്ടികളിൽ പണം സമ്പാദിക്കാൻ സമയം ആവശ്യമാണെന്ന തിരിച്ചറിവ് നൽകാൻ സഹായിക്കും.
5. വിരമിക്കൽ പദ്ധതി
ജോലി സമയത്ത് തന്നെ ഒരു വിരമിക്കൽ പദ്ധതിയിൽ ചേർന്ന് പണം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. ഇത് റിട്ടയർമെൻറ്റിന് ശേഷമുള്ള നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ സഹായിക്കും. കൂടാതെ കുട്ടികളുടെ ഭാവി ചിലവുകൾ എളുപ്പത്തിൽ നേരിടാനും ഇത് സഹായകമാകും. എൻപിഎസ് പോലുള്ള ധാരാളം റിട്ടയർമെൻറ്റ് പദ്ധതികൾ ഇന്ന് ലഭ്യമാണ്. പ്രതിമാസ പെൻഷനൊപ്പം സേവിംങ്സും നിലനിർത്താൻ ഇത്തരം പദ്ധതികളിലൂടെ സാധിക്കും.
സാമ്പത്തിക വിദ്യാഭ്യാസം ഒരാളുടെ സുസ്ഥിരമായ ഭാവിയ്ക്ക് അനിവാര്യമാണ്. ഇത് ജീവിതത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവ എളുപ്പത്തിൽ നേരിടുന്നതിനുള്ള അവബോധം നൽകും. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ അകപ്പെടാതെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുകയും ചെയ്യും.