സ്ഥിര നിക്ഷേപം, ഇൻഷുറൻസ്, ഓഹരി നിക്ഷേപം, മ്യൂച്വൽ ഫണ്ട് പോലുള്ള ഏതൊരു നിക്ഷേപം സ്റ്റാർട്ട് ചെയ്യുമ്പോഴും അതിൽ നോമിനി എന്നൊരു ഓപ്‌ഷൻ കാണുവാൻ സാധിക്കും.അല്ലെങ്കിൽ നിങ്ങൾ സാധാരണ ബാങ്ക് അക്കൗണ്ട് സ്റ്റാർട്ട് ചെയ്യുമ്പോഴും അവിടെയും നിങ്ങൾക്ക് നോമിനി എന്നൊരു ഓപ്‌ഷൻ കാണാം. നിങ്ങളിൽ എത്രപേർ നോമിനി ഓപ്‌ഷൻ പൂരിപ്പിക്കുന്നതിന് നിങ്ങളുടെ സമയം ചെലവഴിച്ചു. മിക്കവാറും നോമിനി ഓപ്‌ഷൻ നൽകാതെ ആണ് നിക്ഷേപം തുടങ്ങുന്നത്. ഇതിന്റെ പിന്നിലെ ഒരു പ്രധാന കാരണം അതിന്റെ പ്രസക്തിയെക്കുറിച്ച് ഭൂരിഭാഗം ആളുകൾക്കും അറിയില്ല എന്നതാണ്.നോമിനി എന്ന ഓപ്‌ഷൻ നൽകേണ്ടതിന്റെ ആവശ്യകത എന്താണെന്ന് നമുക്ക് നോക്കാം.
നോമിനീ അടിസ്ഥാനപരമായി നിക്ഷേപകന്റെ മരണ ശേഷം നിക്ഷേപം ആർക്കും ലഭിക്കണം എന്ന് നിർദ്ദേശിക്കുന്ന ഒരു ഓപ്‌ഷൻ ആണ്.
നിങ്ങളുടെ നിക്ഷേപം ,നിങ്ങളുടെ മരണ ശേഷം അവകാശമുള്ള ഒരു വ്യക്തിയെന്ന നിലയിൽ ആർക്കു നൽകണം എന്ന് മുൻകൂട്ടി തീരുമാനിച്ചു രേഖപ്പെടുത്തി വെക്കുന്നതാണ് നോമിനി ഓപ്‌ഷൻ. നോമിനി ആർക്കും ആകാം- മാതാപിതാക്കൾ, പങ്കാളി, കുട്ടികൾ, സഹോദരങ്ങൾ മുതലായവ. ചില നിക്ഷേപങ്ങളിൽ ഒന്നിലധികം നോമിനികൾ ലഭ്യമാണ്, അവിടെ നിക്ഷേപം നാമനിർദ്ദേശം ചെയ്യുന്നവർക്ക് തുല്യ ശതമാനത്തിൽ നൽകും.
ഒരു വ്യക്തിയുടെ അപ്രതീക്ഷിത നിര്യാണത്തിൽ, കുടുംബം ഒരു മാനസിക ആഘാതത്തിലൂടെ കടന്നുപോകും; അത്തരമൊരു സാഹചര്യത്തിൽ നിലനിൽക്കാൻ സാമ്പത്തിക സുരക്ഷ ഒരു പ്രധാന കാര്യമാണ്. നോമിനീ വ്യക്തമായി നൽകിയാൽ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും മരണ ക്ലെയിമുകൾ പരിഹരിക്കുന്നതിന് ലളിതമായ പ്രക്രിയയുണ്ട്. നോമിനീ പരാമർശിച്ചിട്ടില്ലെങ്കിൽ,നിങ്ങളുടെ നിക്ഷേപം ആർക്കു നല്കണം എന്നതിനിൽ കൺഫ്യൂഷൻ വരുന്നു.കുറെ അധികം കാര്യങ്ങൾ ചെയ്‌താൽ മാത്രമേ ആ നിക്ഷേപം ശരിയായ അവകാശിക്ക് നേടിയെടുക്കുവാൻ സാധിക്കൂ.അതിനു മരണ സർട്ടിഫിക്കറ്റ്, പിന്തുടർച്ച സർട്ടിഫിക്കറ്റ്, കോടതി ഉത്തരവുകൾ എന്നിവപോലുള്ള രേഖകൾ ആവശ്യമാണ്.
റിസർവ് ബാങ്ക് നൽകിയ കണക്കനുസരിച്ച്, രാജ്യത്തൊട്ടാകെയുള്ള ആയിരക്കണക്കിന് കോടി ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ നിലവിലുണ്ട്.ഇതിൽ കൂടുതലും നോമിനീ ഓപ്‌ഷൻ മെൻഷൻ ചെയ്യാത്തത് കൊണ്ടാണ്. ഒരു നിക്ഷേപം തുടങ്ങുമ്പോൾ നോമിനിയെ പരാമർശിക്കുന്നത് എത്ര പ്രധാനമാണെന്ന് മനസ്സിലാക്കാൻ ഈ വിവരങ്ങൾ തന്നെ ആവശ്യമാണ്.