ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് 25% ഇടിവ് വരാൻ സാധ്യത എന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധനായ അരുൺകുമാർ. കൊറോണ മൂലം ഉണ്ടായ പ്രതിസന്ധിയിൽ ജിഡിപി കുത്തനെ ഇടിഞ്ഞതിനാൽ ബജറ്റ് മീറ്റർ എല്ലാം താളംതെറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. സേവന മേഖലയും അസംഘടിത മേഖലയും ഇതുവരെയും തിരിച്ചുവരവിന് പാതയിൽ എത്തിയിട്ടില്ല എന്ന നിരീക്ഷണമാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്.
ലോക്ഡോൺ കാലത്ത് ആവശ്യ വസ്തു കളുടെ ഉത്പാദനം മാത്രമാണ് നടന്നത്. കാർഷിക മേഖലയിൽ പോലും വലിയ മാറ്റങ്ങൾ സംഭവിച്ചില്ല. ഇതിനാൽ സമ്പദ്ഘടനയ്ക്ക് നല്ല രീതിയിൽ ഇടിവ് വരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിനുമുമ്പ് റിസർബാങ്കും നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസും നൽകിയ റിപ്പോർട്ടുകളിൽ സമ്പദ്ഘടന കനത്ത തിരിച്ചടി നേരിടുമെന്ന് തന്നെയാണ് പറയുന്നത്.
2020-21 സാമ്പത്ത് വര്‍ഷത്തിലെ ആദ്യപാദമായ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സമ്പദ് ഘടന 23.9 ശതമാനം ചുരുങ്ങി എന്നാണ് എന്‍എസ്ഒയുടെ കണക്ക്. എന്നാല്‍ ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ തിരിച്ചുവരവുണ്ടായി എന്നും ആയിരുന്നു കണക്കുകള്‍. എന്നാൽ ഇതിൽ തിരുത്തലുകൾ നടത്തിയിട്ടുണ്ടോ എന്ന് അദ്ദേഹം സംശയിക്കുന്നു. അതുപോലെ ഇന്ത്യയിലും പല സംസ്ഥാനങ്ങളിലും ധനക്കമ്മി കൂടുമെന്നും അദ്ദേഹം പറഞ്ഞു.