ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി സ്വപ്നം കാണുന്ന ആത്മനിർഭർ ഭാരതിലൂടെ ഭാഗമായി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ 5 ട്രില്യൺ ആക്കി മാറ്റുമെന്ന് വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ സ്വപ്നം
സാക്ഷാത്കരിക്കാൻ നമുക്ക് സാധിക്കും എന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ പറഞ്ഞു. ഇതിലൂടെ ആഗോള വിപണിയുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.
കോവിഡ് കാരണം എല്ലാ രാഷ്ട്രങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിട്ടു. ഇത് ആഗോള തലത്തിൽ വിപണിയ്ക്ക് കനത്ത ക്ഷതമേൽൽപ്പിച്ചു. ലോകത്തിന്റെ കുതിപ്പിനുതന്നെ കോവിഡ് കാരണം പ്രഹരമേറ്റു. എല്ലാ വിപണികളും തകർന്നു . പലരും ഭയത്തിലായി പരസ്പരമുള്ള ബന്ധം തന്നെ
നിലച്ചു. ഈ സാഹചര്യത്തിൽ സഹകരണ മനോഭാവത്തോടെ മുന്നോട്ടു നീങ്ങിയാൽ മാത്രമേ മുന്നോട്ടു പോകാനാവൂ. പല രാജ്യങ്ങളിലും ആരോഗ്യപ്രവർത്തകരെ എത്തിച്ചുകൊണ്ട് കോവിഡ് കാലത്ത് ഒരു താങ്ങാവാൻ ഇന്ത്യക്ക് കഴിഞ്ഞു. മറ്റുള്ള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദം കാരണമാണ് 30 ലക്ഷത്തോളം പൗരന്മാരെ കോൾ പ്രതിസന്ധിയിലും നാട്ടിലെത്തിക്കാൻ കഴിഞ്ഞത്. കോവിഡ് ടെസ്റ്റിലും പഠനത്തിലും ഇന്ത്യ കാണിച്ച സഹകരണം വളരെ വലുതാണ്. ഇനി വാക്സിൻ ലഭ്യമാകുന്നതോടെ അതും ആഗോളതലത്തിൽ വിതരണം ചെയ്യുമെന്നും ഭട്ടാചര്യ കൂട്ടിച്ചേർത്തു.