എച്ച്ഡിഎഫ്സി ബാങ്കും ഇൻഡ്യൻഓയിലും ചേർന്ന് ആരംഭിച്ച ക്രെഡിറ്റ് കാർഡാണ് ഇൻഡ്യൻഓയിൽ എച്ച്ഡിഎഫ്സി ബാങ്ക് ക്രഡിറ്റ് കാർഡ്.
ഇൻഡ്യൻ ഓയിൽ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഫീസ്
ഈ കാർഡിൻറ്റെ ജോയിനിംഗ് ഫീസ് 500 രൂപയാണ്. കാർഡ് ലഭിച്ച് 90 ദിവസത്തിനകം 20000 രൂപയിൽ കൂടുതൽ ചിലവഴിക്കുകയാണെങ്കിൽ ആദ്യ വർഷത്തെ മെമ്പർഷിപ്പ് ഫീസ് തിരികെ ലഭിക്കും. കാർഡ് പുതുക്കുന്നതിനും 500 രൂപയാണ് ഫീസ്. ആദ്യത്തെ വർഷം 50000 രൂപയിൽ കൂടുതൽ ചിലവഴിക്കുകയാണെങ്കിൽ ഈ ഫീസും തിരികെ ലഭിക്കുന്നതാണ്.
ഇൻഡ്യൻ ഓയിൽ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് യോഗ്യത
സ്ഥിര ശമ്പളമുള്ള ജോലിക്കാർ : 21 വയസ്സിനും 61 വയസ്സിനും ഇടയിൽ പ്രായമുള്ള, പ്രതിമാസം 10000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർക്ക് കാർഡിനു അപേക്ഷിക്കാം.
സ്വയം തൊഴിൽ ചെയ്യുന്നവർ : 21 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള, വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടുതൽ ഉള്ളവർക്ക് കാർഡിനു അപേക്ഷിക്കാം.
ഇൻഡ്യൻ ഓയിൽ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ
o ഇൻഡ്യൻ ഓയിൽ ഔട്ട് ലെറ്റുകളിൽ നടത്തുന്ന ഇടപാടുകളുടെ 5 % ഫ്യുവൽ പോയിൻറ്റ്സായി ലഭിക്കുന്നു
o ഈ ഫ്യുവൽ പോയ്ന്റ്സ് ഉപയോഗിച്ച് വർഷത്തിൽ 50 ലിറ്റർ പെട്രോൾ വരെ സൌജന്യമായി നേടാം.
o കാർഡ് ലഭിച്ച് ആദ്യ 6 മാസത്തിനുള്ളിൽ പ്രതിമാസം 250 ഫ്യുവൽ പോയിൻറ്റ്സ് വരെ നേടാം ,അതിനു ശേഷം മാസം പരമാവധി 150
o ഗ്രോസറീസ് & ബിൽ പേയ്മൻറ്റുകൾ നടത്തുമ്പോൾ തുകയുടെ 5 % ഫ്യുവൽ പോയിൻറ്റ്സ് നേടാം.പ്രതിമാസം പരമാവധി 100
o 150 രൂപയ്ക്കു മുകളിൽ നടത്തുന്ന മറ്റെല്ലാ പർച്ചേസുകൾക്കും 1 ഫ്യുവൽ പോയിൻറ്റ്
o 50 ദിവസം വരെ പലിശ രഹിത കാലയളവ്.
o 1 % ഫ്യുവൽ സർചാർജ് വൈവർ
o പർച്ചേസുകൾ നടത്തിയ ശേഷം അവ ഇഎംഐയാക്കി മാറ്റാൻ അവസരം.
o നിങ്ങൾക്കു ലഭിച്ച ഫ്യുവൽ പോയിൻറ്റ്സിന് 2 വർഷം വരെ കാലാവധി.
o ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ അതു ബാങ്കിനെ അറിയിച്ചു കഴിഞ്ഞ് പിന്നീട് ഉണ്ടാകുന്ന വ്യാജ ഇടപാടുകൾക്ക് നിങ്ങൾക്ക് ബാദ്ധ്യതയുണ്ടാകില്ല
ഇൻഡ്യൻഓയിൽ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ബാഗ്ലൂർ, ചെന്നൈ, ഡൽഹി, ഗ്വാരഗൺ, മുംബൈ, പൂന, ഹൈദരാബാദ് എന്നീ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ലഭ്യമല്ല.