Categories: BUSINESSNEWS

പ്രതീക്ഷ കൈവെടിയാതെ ഇൻഡിഗോ ധനസമഹാരണ പദ്ധതിയിൽ നിന്നും പിന്മാറി

Advertisement

പ്രതീക്ഷ കൈവെടിയാതെ രാജ്യത്തെ ഏറ്റവും ചിലവ് കുറഞ്ഞ എയർലൈൻസായ ഇൻഡിഗോ ധനസമഹാരണ പദ്ധതിയിൽ നിന്നും പിന്മറിയേക്കും. കോവിഡ് പശ്ചാത്തലത്തിൽ വിമാന സർവീസുകൾ നിർത്തിവെച്ച സാഹചര്യത്തിൽ കമ്പനി നേരിട്ട നഷ്ട്ടം തിരിച്ച് പിടിക്കാൻ വേണ്ടി തുടങ്ങിയ ധനസ മഹരണ പദ്ധതിയാണ് വേണ്ടെന്ന് വെക്കുന്നത്. ആഭ്യന്തര സർവീസുകൾ ഈ മാസം മുതൽ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം .

നിലവിലെ സാഹചര്യം അടിസ്ഥനമാക്കി ധനസമാഹരണ പദ്ധതിക്കു തുടക്കമിട്ടാൽ നഷ്ടത്തിന്റെ അമ്പത് ശതമാനം മാത്രമാണ് ലഭിക്കുക എന്ന് കമ്പനി സി ഇ ഒ റോണോ ജോയ് ദത്ത് വിശദീകരിച്ചു. അയതിനാൽ ആണ് പദ്ധതിയിൽ നിന്നും പിന്മാറുന്നത് എന്ന് സൂചന. ഒരിക്കൽ യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും ഏഷ്യയിലെ തന്നെ ചിലവ് കുറഞ്ഞ ഒറ്റയായ എയർലൈൻസായിരുന്നു ഇൻഡിഗോ. ഇത്തരം ധനസമാഹരണ പദ്ധതികൾ ഇല്ലാതെ തന്നെ ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കുന്നതിലൂടെ നഷ്ടം വലിയ രീതിയിൽ തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് കമ്പിനി ഇപ്പോൾ നിലകൊള്ളുന്നത്.

Advertisement