Categories: BANKINGINVESTMENTNEWS

7 % പലിശയുമായി ഇൻഡസൻഡ് ബാങ്ക് ,പുതിയ പലിശ നിരക്കുകൾ

Advertisement

പ്രമുഖ മുൻനിര ബാങ്കുകൾ എല്ലാം സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചു കൊണ്ടിരിക്കുകയാണ്.ഈ അവസരത്തിൽ സ്ഥിര നിക്ഷേപത്തിന് 7 % പലിശ ഓഫർ ചെയ്യുകയാണ് പ്രൈവറ്റ് ബാങ്കായ ഇൻഡസൻഡ് ബാങ്ക്.ഇൻഡസ്ഇൻഡ് ബാങ്കിൽ  ഹ്രസ്വകാല, ദീർഘകാല സ്ഥിര നിക്ഷേപങ്ങൾ ലഭ്യമാണ്. നിങ്ങളുടെ ആവശ്യം അനുസരിച്ചു നിങ്ങൾക്ക് ഈ എഫ്ഡികൾ തിരഞ്ഞെടുക്കാം. ഇൻഡസ്ഇൻഡ് ബാങ്ക് ജൂലൈ 13 മുതൽ പലിശ നിരക്ക് പുതുക്കിയത്.

7-30 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക്, ഇൻഡസ്ഇൻഡ് ബാങ്ക് 3.25% പലിശയും , 30-45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.75% പലിശയും , 46 ദിവസം മുതൽ 60 ദിവസം വരെ 4.10%, 61-90 ദിവസത്തേക്ക് 4.30% പലിശയും വാഗ്ദാനം ചെയ്യുന്നു. 91 ദിവസം മുതൽ 120 ദിവസം വരെ നീളുന്ന എഫ്ഡിക്ക് 4.50 ശതമാനം പലിശയും 121 ദിവസം മുതൽ 180 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 5 ശതമാനം പലിശയും 181 ദിവസം മുതൽ 210 ദിവസം വരെ 5.40 ശതമാനവും പലിശ ലഭിക്കും. 211 ദിവസം മുതൽ 269 ദിവസം വരെ കാലാവധി പൂർത്തിയാകുമ്പോൾ ഇൻഡസ്ഇൻഡ് ബാങ്ക് 5.60 ശതമാനവും 270 ദിവസത്തിനുള്ളിൽ അല്ലെങ്കിൽ 1 വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് 6.15 ശതമാനവും പലിശയുമാണ് ഇൻഡസ്ഇൻഡ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

1 വർഷത്തിനു മുകളിലുള്ള 2 കോടിക്ക് താഴെ ഉള്ള നിക്ഷേപങ്ങൾക്ക് ആണ് ഇൻഡസൻഡ് ബാങ്ക് 7 % പലിശ ഓഫർ ചെയ്യുന്നത്.

1 Year to 1 Year 2 Days 7%

Above 1 Years 3 Days to 1 Years 2 Months 7%

Above 1 Years 2 Months to below 1 Year 7 Months 7%

1 Year 7 Months to below 2 Years 7%

2 years to below 2 years 6 Months 7%

2 years 9 Months to below 3 years 7%

3 years to below 61 month 6.75%

61 month and above 6.75%

എന്നിങ്ങനെ ആണ് സാധാരണ പലിശ നിരക്കുകൾ.മുതിർന്ന പൗരന്മാർക്ക് 0.50 ഉയർന്ന പലിശയും ഇൻഡസൻഡ് ബാങ്ക് ഓഫർ ചെയ്യുന്നുണ്ട്.

 

Advertisement