കേന്ദ്രസർക്കാർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതിയാണ് “സോവറിൻ ഗോൾഡ് ബോണ്ട് “. വളരെ ആദായകരമായ രീതിയിൽ സാധാരണ ജനങ്ങൾക്ക് തങ്ങളുടെ നിക്ഷേപം സുരക്ഷിതമായി ഉറപ്പിക്കാനുള്ള പദ്ധതിയാണിത്. കോവിഡ്-19ൻ്റെ പശ്ചാതലത്തിൽ ആഗോളവിപണി ഇടിയുകയും താരതമ്യേന സ്വർണ്ണത്തിൻ്റെ വില ഉയരുകയും ചെയ്തിരുന്നു . സാമ്പത്തികമാന്ദ്യം സംഭവിച്ചതോടുകൂടി നിരവധി ചെറുകിട നിക്ഷേപങ്ങൾ നിർത്തലാക്കേണ്ടിവന്നു .ഇവയെല്ലാം സാധാരണജനങ്ങളെ വലച്ചു.
നിക്ഷേപം ലാഭകരമായ രീതിയിൽ എപ്രകാരം വിനിയോഗിക്കാമെന്ന ആശങ്കയ്ക്ക് ഒരു പ്രതിവിധിയാണ് സർക്കാരിൻ്റെ നിലവിലുള്ള ഈ പദ്ധതി. എപ്രകാരമാണ് ” സോവറിൻ ഗോൾഡ് ബോണ്ട് “പദ്ധതി പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കാം.
പോസ്റ്റ്ഓഫീസുകളിലോ ഇവയുടെ നിക്ഷേപം അനുവദിച്ചിട്ടുള്ള ബാങ്കുകളിലുമാണ് നമുക്ക് ഈ പദ്ധതിയിൽ ചേരാൻ അവസരം ഉണ്ടാവുക . ആർ.ബി.ഐ യുടെ ഓൺലൈൻ സൈറ്റിലും ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് . ഏറ്റവും കുറഞ്ഞത് ഒരു ഗ്രാം നിലവിലുള്ള തങ്കത്തിൻ്റെ, ആർബിഐ നിശ്ചയിച്ചിട്ടുള്ള വിലയാണ് നൽകേണ്ടത് .സാധാരണ ഒരു വ്യക്തിക്ക് ഒരു സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കാവുന്നത് നാലു കിലോഗ്രാം സ്വർണ്ണത്തിൻ്റെ ബോണ്ട് വിലയാണ് .എട്ടു വർഷങ്ങൾക്ക് ശേഷമായിരിക്കും ബോർഡുകൾ നമുക്ക് പിൻവലിക്കാനാകുന്നത് . അപ്പോൾ അന്ന്നി ലവിലുണ്ടായിരിക്കുന്ന തങ്കത്തിൻ്റെ വിലയായിരിക്കും നമുക്ക് ലഭ്യമാകുക .ആവശ്യമായി വന്നാൽ അഞ്ചു വർഷത്തിനുശേഷം നമുക്ക് ബോർഡുകൾ പിൻവലിക്കാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ് .
ആർ ബി ഐ യുടെ കീഴിൽ പ്രവർത്തിക്കുന്നതിനാൽ നിക്ഷേപത്തിൻ്റെ കാര്യത്തിൽ 100% സുരക്ഷിതരായിരിക്കും . പോസ്റ്റ്ഓഫീസിലോ ബാങ്കിലോ നേരിട്ട് അപേക്ഷിക്കുന്നവർക്ക് നൽകുന്ന അപേക്ഷാഫോം കൃത്യമായി പൂരിപ്പിച്ചശേഷം ആധാർ, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്, നോമിനി അഡ്രസ് ബാങ്ക് ഡീറ്റെയിൽസ് ,പാൻ കാർഡ് എന്നിവയുടെ എല്ലാം കോപ്പികൾ ഹാജരാകേണ്ടതാണ് .കൂടാതെ രണ്ട് സാക്ഷികൾ ഉണ്ടായിരിക്കണം .ഓരോ ഘട്ടത്തിലും സർക്കാർ മൂന്ന് ദിവസത്തേക്കായിരിക്കും ഈ പദ്ധതിയിൽ ചേരാൻ അവസരമൊരുക്കുക .ജൂലൈ 8 മുതൽ 10 വരെയായിരിക്കും ഇതിനുള്ള മൂന്നാംഘട്ട കാലാവധി സമയം .മൂന്നാംഘട്ടത്തിൽ ഒരു ഗ്രാം സ്വർണത്തിനു നിശ്ചയിച്ചിരിക്കുന്ന വില 4852 രൂപയാണ്.