സ്വർണം ഇന്ത്യക്കാരുടെ പ്രതേകിച്ചു മലയാളികളുടെ പ്രീയപ്പെട്ട നിക്ഷേപ മാർഗം ആണ്.സ്വർണം ഫിസിക്കൽ രൂപത്തിൽ വാങ്ങി സൂക്ഷിക്കുന്നവർ ആണ് കൂടുതൽ.എന്നാൽ ഇത് കൂടാതെ സ്വർണം ഡിജിറ്റൽ ആയി വാങ്ങി സൂക്ഷിക്കാം ,സ്വർണ അധിഷ്ഠിത ഓഹരികൾ വാങ്ങാം ,ഇത്തരം ഓഹരികളിൽ നിക്ഷേപം നടത്തുന്ന മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപം നടത്താം.ഇവയൊന്നും കൂടാതെ ഗോൾഡ് സോവറിന് ബോണ്ടുകൾ വാങ്ങി സ്വർണത്തിൽ നിക്ഷേപം നടത്താം.സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം 2020-21 ന്റെ മൂന്നാം ഘട്ട വിതരണം ജൂണ്‍ 8 ന് തുടങ്ങും. ജൂൺ 12 വരെ ആണ് നിക്ഷേപിക്കാൻ അവസരം.ഗ്രാമിന് 4,677 രൂപയാണ് ഇഷ്യു വില.
ഓണ്‍ലൈനായും ഡിജിറ്റല്‍ മാര്‍ഗത്തിലും അപേക്ഷിക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ കുറവിൽ ബോണ്ട് വാങ്ങാം.കുറഞ്ഞത് ഒരു ഗ്രാം എങ്കിലും വാങ്ങണം.8 വർഷമാണ് നിക്ഷേപ കാലാവധി.ആവശ്യം വന്നാൽ 5 വർഷത്തിന് ശേഷം പിൻവലിക്കാം. ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക് ഹോള്‍ഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ശാഖകള്‍ എന്നിവ വഴി ബോണ്ടുകൾ വാങ്ങാം.ബാങ്കിന്റെയോ rbi യുടെയോ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലെനായി വാങ്ങുകയും ചെയ്യാം.