Investment options better than bank fixed deposit
നിക്ഷേപ മാർഗ്ഗങ്ങളുടെ വലിയ ഒരു കടന്നുവരവാണ് ഇപ്പോൾ വിപണിയിൽ നിലവിലുള്ളത്. ഏതൊരു പൗരനും അനായാസം തുടങ്ങാവുന്ന ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് തന്നെയാണ് എല്ലാകാലത്തെപോലെയും പോലെ കോവിഡ് പ്രതിസന്ധിഘട്ടത്തിലും പ്രിയം. ബാങ്കിൽ ഒരു നിശ്ചിത തുക നിക്ഷേപിച്ചവർക്ക് കൃത്യമായ പലിശ മാസംതോറും ഉപഭോക്താവിന് ലഭിക്കുന്നതിനെയാണ് ഫിക്സഡ് ഡെപ്പോസിറ്റെന്ന് പറയുന്നത്.
മുതിർന്ന പൗരന്മാരാണ് ഏറ്റവുമധികം ഫിക്സഡ് ഡെപ്പോസിറ്റുകളിൽ അംഗങ്ങളായി നിലവിലുള്ളത്. കോവിഡ് മഹാമാരിയോടെ നിക്ഷേപങ്ങൾക്കും വായ്പകൾക്കുമുള്ള പലിശ നിരക്ക് ബാങ്കുകൾ കുറച്ചു. അഞ്ചര ശതമാനം മുതൽ ഏഴ് ശതമാനം വരെയാണ് നിലവിലുള്ള പലിശ നിരക്ക്.അതിനാൽ മറ്റ് നിക്ഷേപ മാർഗങ്ങൾക്ക് ഇപ്പോൾ സാധ്യത ഏറിവരികയാണ്.ബാങ്കുകളിൽ അഞ്ച് ലക്ഷം രൂപവരെ ഡെപ്പോസിറ്റിന് ഇൻഷുറൻസ് ലഭിക്കുന്നുണ്ടെങ്കിൽ നോൺ-ബാങ്കിങ് സ്ഥാപനങ്ങളിൽ ഈ ഇൻഷുറൻസ് കവറേജ് ലഭിക്കുന്നില്ല.
സുരക്ഷിതമായി നിക്ഷേപിക്കുവാനും ബാങ്കിനെക്കാൾ അധികമായി പലിശ നൽകുന്നതിനുമിപ്പോൾ മുൻപന്തിയിൽ നിൽക്കുന്നത് കേന്ദ്ര സർക്കാരിന് കീഴിലുള്ള പോസ്റ്റോഫീസുകൾ തന്നെയാണ്. ടൈം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺ സേവിങ് സ്കീം, സുകന്യ സമൃദ്ധി പദ്ധതി, മന്ത്‌ലി ഇൻകം സ്കീം ഇവയെല്ലാം പോസ്റ്റ് ഓഫീസിന് കീഴിലുള്ള ലാഭകരമായ നിക്ഷേപ പദ്ധതികളാണ്. കേരള സർക്കാരിൻ്റെ കീഴിലുള്ള ധനകാര്യ സ്ഥാപനമായ കെ എസ് എഫ് ഇ യിൽ ഫിക്സഡ് ഡെപ്പോസിറ്റിന് 7 ശതമാനവും,സീനിയർ സിറ്റിസൺ സ്കീമിന് 8 ശതമാനവും, ഒരു വർഷത്തേക്കുള്ള ഊഷ്മളം പദ്ധതിയിൽ 7 ശതമാനവും ,ഇതിൽ സീനിയർ സിറ്റിസൺ 8.5 ശതമാനവും പലിശ നിരക്ക് പ്രധാനം ചെയ്യുന്നു. കേരള സർക്കാരിൻ്റെ ട്രഷറിയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പുറമേ പൊതുജനങ്ങൾക്കും നിക്ഷേപിക്കാവുന്നതാണ്.താഴെ കാണുന്ന വീഡിയോയിൽ ഇതര മാർഗ്ഗങ്ങൾ കൂടി പരിചയപ്പെടാം.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്