ഉപഭോക്താക്കൾക്ക് ബാങ്കുകളിൽനിന്ന് റുപേ കാർഡുകൾ നൽകണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. ആഗോളതലത്തിൽ റുപേ കാർഡ് നെറ്റ്‌വർക്ക് ലഭിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് മറ്റ് കാർഡുകൾ നൽകേണ്ട ആവശ്യമില്ല എന്നും അതോടൊപ്പം തന്നെ നാഷണൽ പെയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ ഒരു ബ്രാൻഡ് ഇന്ത്യ ഉൽപ്പന്നമായി മാറ്റാൻ വേണ്ടി ശ്രമിക്കണം എന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസിലൂടെയും മറ്റു മാർഗങ്ങളിലൂടെയുമുള്ള ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കണം എന്നും ഡിജിറ്റൽ ഇതര ഇടപാടുകൾ പ്രോത്സാഹിപ്പിക്കരുത് എന്നും ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ 73- മത് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്ന ധനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ആക്ടീവ് ആയിട്ടുള്ള 872 ദശലക്ഷം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 600 ദശലക്ഷവും റുപേ കാർഡുകൾ ആണുള്ളത്.ഇത് വിസ, മാസ്റ്റർ കാടുകൾക്ക് വലിയ തിരിച്ചടിയാവും. പ്രധാനമന്ത്രിയുടെ ജൻധൻ യോജന പദ്ധതിയിൽ റുപേ കാർഡുകൾ നൽകിവരുന്നത് ഈ കാർഡുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. 31 ഡിസംബർ ൨൦൨൦ നകം എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നും അതിനു കഴിഞ്ഞില്ലെങ്കിൽ മാർച്ച് 2021നകം എല്ലാം തീർക്കണമെന്നും മന്ത്രി
പറഞ്ഞു .
കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ബാങ്കുകളുടെ നടത്തിപ്പുകൾ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടു പോയതിന് എല്ലാ ബാങ്ക് എംപ്ലോയി കൾക്കും മന്ത്രി നന്ദി രേഖപ്പെടുത്തി. കോവിഡിനു മുമ്പുള്ള കാലത്തേക്ക് ഒരു തിരിച്ചു പോക്ക് ഇനി സാധ്യമല്ലെന്നും ‘ന്യൂ നോർമൽ’ വളരെ ചലനാത്മകമായ മാറ്റം സമ്പദ്വ്യവസ്ഥയിൽ വരുത്തുമെന്നും മന്ത്രി രേഖപ്പെടുത്തി.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്