കോവിഡ് കാലത്ത് ഓൺലൈൻ വഴി നടത്തിയ ഹിയറിങ്ങിലൂടെ ഇൻകം, ടാക്സുമായി ബന്ധപ്പെട്ട ഏഴായിരത്തോളം കേസുകൾ തീർപ്പാക്കി എന്ന് ഇൻകം ടാക്സ് അപ്പലേറ്റ് ട്രിബ്യൂണൽ പ്രസിഡണ്ടായ ജസ്റ്റിസ് പി പി ഭട്ട്. കേസ് ഹിയറിങിനായി രാജ്യമെമ്പാടും വിർച്വൽ പ്ലാറ്റ്ഫോമുകൾ ഒരുക്കിയിരുന്നു. പഴയ കേസുകളെല്ലാം പരിഹരിച്ച് അപ്പോൾ മൂവായിരത്തോളം പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.
2020 നവംബർ 1 കണക്കുകൾ പ്രകാരം ഐടിഎഐയുടെ പെൻഡൻസി 83, 546 ആണ്. 126 പേർ നിലവിൽ ട്രിബ്യൂണലിൽ ഉണ്ടെങ്കിലും 46 സീറ്റുകൾ ഒഴിവാണ്. ക്ലൈയന്റ്സിന് ഇ-കോർട്ട് സൗകര്യം ഉപയോഗിച്ച് അപ്പീലുകളും ഡോക്യുമെന്റുകളും മറ്റ് ആപ്ലിക്കേഷനുകളും സമർപ്പിക്കാൻ ആവും. ഐടിഐഎയുടെ ഓഫീസ് കം റെസിഡൻഷ്യൽ കോംപ്ലക്സ് പ്രധാനമന്ത്രി നരേന്ദ്രമോദി ഖട്ടക്കിൽ ഉദ്ഘാടനം ചെയ്യും. ഈ ഓഫീസിൽ നിന്നും കൽക്കട്ട സോണിലെ പ്രശ്നങ്ങൾ ഇ-കോർട്ട് വഴി പരിഹരിക്കാൻ പറ്റും.
ഇ-നോട്ടീസ് ബോർഡ് സൗകര്യവും അധികം വൈകാതെ ലഭ്യമാകും. ഇതിലൂടെ ഇ-ഡെസ്കിലെ അംഗങ്ങളുടെ വിവരങ്ങളും മറ്റും കാണാം. റാഞ്ചി, പട്ന, ഗുവാഹത്തി എന്നിവിടങ്ങളിലെ ഓഫീസുകൾ പ്രവർത്തനസജ്ജമാകുന്നതോടെ ഐടിഐഎയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ സാധിക്കും
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്