ടെലികോം മേഖല കീഴടക്കിയതിനു പിന്നാലെ ഫൈബർ ബ്രോഡ്ബാൻഡ് മേഖല കീഴടക്കാൻ ജിയോ വരുന്നു.ടെലികോം മേഖലയിൽ ചെയ്ത പോലെ വമ്പൻ ഓഫാറുകളുമായി ആണ് ജിയോ ഫൈബറിന്റെ വരവ്.പ്ലാനുകൾ 399 രൂപ മുതലാണ് ആരംഭിക്കുന്നത്.ഇതിനോടൊപ്പം 4K സെറ്റ്ടോപ് ബോക്‌സും സൗജന്യമായി ലഭിക്കും.30 ദിവസത്തെ ഫ്രീ ട്രയൽ ലഭ്യമാണ്.ഇഷ്ടമായില്ല എങ്കിൽ തിരികെ നൽകാനുള്ള ഓപ്‌ഷനും ഉണ്ട്.
999 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകളിൽ 11 ൽ അധികം OTT പ്ലാറ്റ്‌ഫോമുകളും ലഭിക്കും.ജിയോ ഫൈബർ എടുക്കുന്നതിനായി വേണ്ട സെക്ക്യൂരിറ്റി ഡെപ്പോസിറ്റ് വെറും 1499 രൂപ മാത്രമാണ്.പുതുതായി ചേരുന്ന എല്ലാ ഉപഭോക്താക്കൾക്കും ആദ്യത്തെ ഒരുമാസം സെക്കൻഡിൽ 150 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇൻ്റർനെറ്റും 10 ഒടിടി സേവനങ്ങളും സേവനങ്ങളും സൗജന്യമായി ലഭിക്കും.399 രൂപയുടെ ബേസിക് പ്ലാനിൽ 30 Mbps വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റും വോയ്‌സ് കോളും ലഭിക്കും.പ്ലാനുകളിൽ ഏറ്റവും ആകർഷകം 999 രൂപയുടെ ഗോൾഡ് പ്ലാൻ ആണ്.ഈ പ്ലാനിൽ 150 Mbps വേഗതയിൽ പരിധിയില്ലാതെ ഇന്റർനെറ്റും വോയ്‌സ് കോളും ആസ്വദിക്കാം.കൂടെ 11 OTT പ്ലാറ്റ്‌ഫോമുകളും സൗജന്യമായി ലഭിക്കുന്നു.
ജിയോ ഫൈബറിന്റെ കൂടുതൽ പ്ലാനുകളും ഡീറ്റൈൽസും താഴെ നൽകുന്നു.സെപ്റ്റംബർ 1 മുതലാണ് പുതിയ പ്ലാൻ നിലവിൽ വരുന്നത്.