Categories: NEWS

ജോലി നഷ്ടപ്പെടുത്തിയ കൊറോണ

Advertisement

2020 തിന്റെ ആരംഭത്തോടെ ലോകത്ത് കൊറോണ എന്ന മഹാമാരി നാശംവിതച്ചത് വിവിധ മേഖലകളിലായിരുന്നു. അനേകം പേർക്കാണ് ഈ പ്രതിസന്ധികൾ മൂലം ജോലി നഷ്ടമായത്.ഇനിയും ഇത്തരം വെല്ലുവിളികൾ ഇവർ നേരിടേണ്ടി വരുമെന്നാണ് സെന്റർ ഫോർ മോണിറ്ററിങ് ഇക്കോണമി എംഡി മഹേഷ് വ്യാസ് പറയുന്നത്.കൊറോണ ഏറ്റവുമധികം ബാധിച്ചത് സാമ്പത്തിക മേഖലയിലായതിനാൽതന്നെ കൂടുതൽ ആളുകളുടെ ജീവിതം ദുരിതത്തിലാഴ്ത്തുന്നതിനും ഇത് കാരണമായി.

18.9 ദശലക്ഷം ആളുകൾക്കാണ് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ മാത്രം ഇന്ത്യയിൽ ജോലി നഷ്ടപ്പെട്ടത്.ചെറുകിട കമ്പനികളേക്കാൾ വലിയ കമ്പനികൾക്കായിരിക്കും ഓഹരി വിപണിയിൽ നേട്ടം ഉണ്ടായിരിക്കുകയെന്നും, കാർഷിക മേഖലയിൽ 15 ദശലക്ഷം തൊഴിൽ വർധനവാണ്‌ ഈ കൊറോണക്കാലത്ത് മാത്രം സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വലിയ തോതിലാണ് ആളുകളുടെ തൊഴിൽ ഈ നാളുകളിൽ മാത്രം നഷ്ടപ്പെട്ടിരിക്കുന്നത്.ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണ 403 ദശലക്ഷം പേരുടെ ജോലിയെ ബാധിച്ചെങ്കിലും 121 ദശലക്ഷം ആളുകൾക്കാണ് ജോലി നഷ്ടമായത്. ഇതിനു പുറമേ തൊഴിലില്ലായ്മ, വ്യാവസായിക ഉത്പാദന കുറവ് എന്നിവയും നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Advertisement