Advertisement

സ്വർണവില കുതിക്കുന്നു ,സർവ്വകാല റെക്കോർഡിലേക്ക്

ലോക്ക് ഡൌൺ മൂല മറ്റു മേഖലകൾ എല്ലാം പ്രതിസന്ധിയിൽ ആണെങ്കിലും സ്വർണ വില താഴാതെ കുതിച്ചു പായുകയാണ്.ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിനു 50 രൂപ വര്‍ധിച്ച് 4350 രൂപയാണ് വില.34,400 രൂപയായിരുന്നു ഒരു പവന് ഇന്നലത്തെ വില.ഇന്നിത് 400 രൂപ വർധിച്ചു 34800 രൂപയായി മാറി.പവന് 1400 രൂപയാണ് കഴിഞ്ഞ 15 ദിവസത്തിനിടെ വർധിച്ചത്.സംസ്ഥാനത്ത് സ്വർണ കടകൾ തുറന്നെങ്കിലും സ്വർണത്തിന്റെ ഈ ഉയർന്ന വില കാരണവും സാമ്പത്തിക പ്രതിസന്ധി കാരണവും സ്വർണം വാങ്ങാൻ തിരക്കില്ല.

Advertisement

അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഉയർന്നതാണ് ഇന്ത്യൻ മാർക്കറ്റിലും സ്വർണവില ഉയരുവാൻ കാരണം.രാജ്യാന്തര നിക്ഷേപകര്‍ കൊവിഡ് ഭീതിയെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വില വര്‍ധനയ്ക്ക് കാരണമായി കരുതുന്നു.എന്തായാലും ഇതാദ്യമായാണ് സ്വര്‍ണവില 34800 ലെത്തുന്നത്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്