കൊറോണ മൂലം നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടമായി .ഇത്തരക്കാർക്ക് പുതിയ സംരംഭം തുടങ്ങുവാനായി ചീഫ് മിനിസ്റ്റർ സംരംഭകത്വ വികസന പദ്ധതിയിലൂടെ ലോണുകൾ നൽകുന്നുണ്ട്.ചെറുകിട ,മീഡിയം ,ഇടത്തരം ബിസിനസുകൾ തുടങ്ങുവാനാണ് ലോൺ.ചെറുകിട ബിസിനസ് തുടങ്ങുവാനായി ഒരു ലക്ഷം രൂപ വരെയാണ് ഈടില്ലാതെ ലോൺ ലഭിക്കുക.മൂന്നു വർഷമാണ് തിരിച്ചടവ് കലാവധി.ഗൂഗിൾ പേ പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി തിരിച്ചടക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.
നാനൂറോളം പേരാണ് ഇപ്പോൾ വരെ പദ്ധതിക്കായി രജിസ്റ്റർ ചെയ്തവരിൽ അനുമതി ലഭിച്ചവർ. സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക മുൻഗണന നൽകുന്നതാണ്. ഇപ്പോൾ രജിസ്റ്റർ ചെയ്തവരിൽ മൂന്നിൽ ഒന്നും സ്ത്രീകളാണ്. അതുപോലെതന്നെ കെഎഫ്സി പാൻകാർഡും എംഎസ്എംഇ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും ചെയ്യുവാനായി സഹായിക്കും.
CMEDP സ്‌കീമിന്റെ ഭാഗമായി KFC ആണ് ലോൺ നൽകുന്നത്.2000 പേർക്കാണ് ഈടില്ലാതെ ഒരുലക്ഷം രൂപ ലോൺ നൽകുക.10 % ആണ് KFC ഈടാക്കുന്ന പലിശ എന്നാൽ കേരള ഗവർമെന്റ് 3 പലിശ സബ്‌സീഡിയായി നൽകും.ബാക്കി വരുന്ന 7 % പലിശ നിങ്ങൾ നൽകിയാൽ മതിയാകും.കൂടുതൽ അറിയുവാൻ വീഡിയോ കാണുക.
KFC ബ്രാഞ്ചുകളുടെ വിവരങ്ങൾ താഴെ നൽകുന്നു.
ടോൾ ഫ്രീ നമ്പർ : 1800 425 8590