സീറോ ബാലൻസ് അക്കൗണ്ട് പ്രോവൈഡ് ചെയ്യുന്ന ഒരു ബാങ്ക് ആണ് കേരള ഗ്രാമീൺ ബാങ്ക് .ഇത് ഒരു ഗവർമെന്റ് ബാങ്ക് ആണ്.കേന്ദ്ര ഗവർമെന്റിനു 50 % ഷെയറും , സംസ്ഥാന ഗവർമെന്റിനു 15 % ഷെയറും ,കാനറാ ബാങ്കിന് 35 കേരള ഗ്രാമീൺ ബാങ്കിൽ ഉള്ളത്.
കേരള ഗ്രാമീൺ ബാങ്കിൽ ഓൺലൈനായി ഓപ്പൺ ചെയ്യാൻ പറ്റിയ സീറോ ബാലൻസ് സേവിങ്സ് അക്കൗണ്ട് ആണ് KGB സെൽഫി അക്കൗണ്ട്.ഇതിനായി വേണ്ടത് മൊബൈൽ നമ്പരും ആധാർ നമ്പറും മാത്രം ആണ്.അക്കൗണ്ട് ഓൺലൈനായി ഓപ്പൺ ചെയ്ത ശേഷം 30 ദിവസത്തിനുളിൽ നിങ്ങൾ സെലക്റ്റ് ചെയ്ത ബ്രാഞ്ച് സന്ദർശിച്ചു KYC വെരിഫിക്കേഷൻ നടത്തി അക്കൗണ്ട് മുഴുവനായും ആക്ടിവേറ്റ് ചെയ്യണം
എങ്ങനെ കേരള ഗ്രാമീൺ ബാങ്ക് KGB സെൽഫി അക്കൗണ്ട് ഓപ്പൺ ചെയ്യാം
- DOWNLOAD DIGI KGB APP
- ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ നിങ്ങളുടെ മൊബൈൽ നമ്പർ ചോദിക്കും അത് നൽകുക
- തുടർന്ന് ഓപ്പൺ ന്യൂ അക്കൗണ്ട് എന്നത് ക്ലിക്ക് ചെയ്യുക
- ശേഷം വരുന്ന OTP ടൈപ്പ് ചെയ്തു വെരിഫൈ ചെയ്യുക
- ശേഷം ,നിങ്ങളുടെ സെൽഫി ,ബേസിക്ക് വിവരങ്ങൾ ,ആധാർ ഫോട്ടോ എന്നിവ നൽകുക
- അതിനു ശേഷം നിങ്ങളുടെ ജില്ല സെലക്റ്റ് ചെയ്തു അക്കൗണ്ട് തുടങ്ങേണ്ട ബ്രാഞ്ച് സെലെക്റ്റ് ചെയ്യുക
- ഇത്രയും ചെയ്തു കഴിഞ്ഞാൽ അക്കൗണ്ട് റെഡി
- അപ്പോൾ തന്നെ നിങ്ങൾക്ക് അക്കൗണ്ട് നമ്പറും IFSC കോഡും ലഭിക്കുന്നു.
കൂടുതൽ അറിയുവാൻ വീഡിയോ കാണുക
ഇഷ്ടമായാൽ ഷെയർ ചെയ്യുക
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്