Categories: NEWS

അതിവേഗ ഇന്റർനെറ്റ് കണക്ഷനുമായി കെ ഫോൺ ഡിസംബറിൽ എത്തും

Advertisement

ഇന്റർനെറ്റ് സുലഭമാക്കുന്നതിന് കേരള സർക്കാർ പ്രഖ്യാപിച്ച കെ ഫോൺ പദ്ധതി ഡിസംബറോടെ നടപ്പിലാക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു.കൊറോണ രാജ്യത്തെ പിടികൂടിയപ്പോൾ ഓൺലൈൻ വഴിയായിരുന്നു വിദ്യാഭ്യാസവും ജോലികളുമെല്ലാം കൂടുതൽ നടന്നിരുന്നത്.ആ സമയത്ത് ഇന്റർനെറ്റിന്റെ ആവശ്യകത എല്ലാവരും മനസ്സിലാക്കിയതുമാണ്. കെ ഫോൺ സംവിധാനം നിലവിൽ വരുന്നതോടെ പാവപ്പെട്ടവർക്ക് വലിയൊരു ആശ്വാസം ഉണ്ടാകും.

എല്ലാവർക്കും ഇന്റർനെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം.അതിനായാണ് സർക്കാർ കെ ഫോൺ പദ്ധതി നടപ്പാക്കുന്നത്. പിന്നോക്കാവസ്ഥയിൽ ഉള്ള ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ നൽകാനാണ് കെ-ഫോൺ ‍ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ബാക്കി ഉള്ളവർക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാകുകയും ചെയ്യും.

കെഫോൺ ലിമിറ്റഡ് വഴിയാണ് കെ.എസ്.ഇ.ബി-യും കെ.എസ്.ഐ.റ്റി.ഐ.എൽ-ഉം ചേർന്നുള്ള പദ്ധതി നടപ്പിലാക്കുന്നത്.നിലവിലുള്ള ബാൻ്റ് വിഡ്ത്ത് പരിശോധിച്ച് അതിൻ്റെ പ്രശ്നങ്ങൾ മനസ്സിലാക്കിഭാവിയിലേക്ക് വേണ്ടുന്ന രീതിയിൽ അതിനെ സഞ്ജമാക്കിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

Advertisement