‘കെഎസ്എഫ്ഇ’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ‘കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ്’ സംസ്ഥാന വികസനത്തിനായി നിലകൊള്ളുന്ന ഒരു കേരള സർക്കാർ സ്ഥാപനം ആണെന്ന് ഏവർക്കും അറിയാമല്ലോ. വളരെ വ്യത്യസ്തമായ രീതിയിൽ സാധാരണ ജനങ്ങൾക്കും പ്രത്യേകിച്ച് പ്രവാസികൾക്കും വിശ്വസനീയമായി നല്ലരീതിയിൽ കെഎസ്എഫ്ഇ ചിട്ടികളും ,സ്വർണവായ്പാ പദ്ധതികളും, പ്രവാസി ചിട്ടികളുമിവർ പ്രധാനം ചെയ്യുന്നു.
കോവിഡ്-19 ൻ്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടുകൂടി നിരവധി ചിട്ടികളുടെ അടവുകൾ സാധാരണഗതിയിൽ എന്നപോലെ എല്ലായിടത്തും നിർത്തലാക്കിയിരുന്നു. എന്നാൽ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികൾക്കും കേരളത്തിലെ സാധാരണജനങ്ങൾക്കും നിരവധി ആനുകൂല്യങ്ങൾ കെഎസ്എഫ്ഇ നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ട് . അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ഫിക്സഡ് ഡെപ്പോസിറ്റിൻ്റെ ഇൻട്രസ്റ്റ് റേറ്റ് .’കെഎസ്എഫ്ഇ’ ഈ സ്ഥിരനിക്ഷേപത്തിന് സാധാരണ സ്ഥാപനങ്ങളെക്കാൾ കൂടുതൽലായി പലിശ അവരുടെ നിക്ഷേപകർക്ക് നൽകുന്നുയെന്നതാണ് പ്രത്യേകത.സ്ഥിര നിക്ഷേപത്തിന് കെഎസ്എഫ്ഇ 8.75 ശതമാനം പലിശനിരക്ക് നൽകി പോരുന്നുണ്ട്.
ഈ പ്രതിസന്ധിഘട്ടത്തിലും മെയ് 25 ന് ശേഷം കെഎസ്എഫ്ഇ അവരുടെ പലിശനിരക്ക് വർധിപ്പിച്ചത് ഏവർക്കും ആശ്വാസമായി. ഫിക്സഡ് ഡെപ്പോസിറ്റുള്ളവർക്ക് മാത്രമല്ല സേവിങ്സ് അക്കൗണ്ടിന് തുല്യമായ സുഗമയിൽ നിക്ഷേപമുള്ളവർക്ക് 5.5% പലിശ നൽകുന്നുണ്ട്. തിരിച്ചുവരുന്ന പ്രവാസികൾക്കായി വ്യത്യസ്തതയോടുകൂടിയ സ്വർണവായ്പ പദ്ധതി മൂന്ന് ശതമാനത്തിൽ നിലവിൽകൊണ്ടുവരാൻ അവർക്ക് സാധിച്ചു .ചിട്ടികളും കെഎസ്എഫ്ഇ ഇതര സേവനങ്ങളും ഓൺലൈനായി അടയ്ക്കുന്നതിനുള്ള സൗകര്യങ്ങളും കെഎസ്എഫ്ഇ www.ksfe.com എന്ന പോർട്ടൽവഴിഏർപ്പെടുത്തിയിട്ടുണ്ട്.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്