സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് എല്ലാ മാസവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്.ഈ അവസരത്തിൽ സ്ഥിര നിക്ഷേപത്തിന് 7 % നു മുകളിൽ പലിശ നൽകുന്ന ഒരു സ്ഥാപനം ആണ് KTDFC.കേരള സർക്കാരിന്റെ കീഴിൽ ഉള്ള ഒരു നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനമാണിത്.4500 കോടി നിക്ഷേപം ഉള്ള ഒരു സ്ഥാപനമാണിത്.സ്ഥിര നിക്ഷേപം മാത്രമല്ല പേഴ്സണൽ ലോണുകളും വാഹന ലോണുകളും KTDFC നൽകുന്നുണ്ട്.1 വർഷം മുതൽ 3 വർഷം വരെയുള്ള KTDFC യിലെ പലിശ നിരക്ക് സാധാരണ ജനങ്ങൾക്ക് 8 % ,മുതിർന്ന പൗരന്മാർക്ക് 8.25 % വും ആണ്.5 വർഷം വരെയുള്ള കാലാവധിയിലേക്ക് നിങ്ങൾക്ക് നിക്ഷേപം നടത്തുവാനായി സാധിക്കും.പലിശയുടെ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന പലിശ മാസത്തിലോ ,മൂന്നു മാസം കൂടുമ്പോഴോ ,മെച്യുരിറ്റി ടൈമിൽ ഒരുമിച്ചോ സ്വീകരിക്കാം..നിക്ഷേപം നടത്തി മൂന്നു മാസം കഴിയുമ്പോൾ മുതൽ നിക്ഷേപ തുകയുടെ 75 % ലോൺ ആയി എടുക്കുവാനായി സാധിക്കും.ലോണിന്റെ പലിശ നിങ്ങളുടെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയേക്കാൾ 2 % കൂടുതൽ ആയിരിക്കും.നിങ്ങളുടെ ജില്ലയിൽ KTDFC ഓഫീസ് ഉണ്ടെകിൽ ഓഫീസ് വഴിയോ ഇല്ലെങ്കിൽ KTDFC ഏജന്റ് വഴിയോ നിക്ഷേപം നടത്താം.നിക്ഷേപം നടത്തുവാനുള്ള ഫോം ഡൌൺലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെ നൽകുന്നു.
ഒരു സാമ്പത്തിക വർഷത്തെ നിങ്ങളുടെ പലിശ 40000 രൂപക്ക് മുകളിൽ ആണെങ്കിൽ നിങ്ങൾ 10 % TDS നൽകണം.എന്നാൽ നിങ്ങളുടെ ഒരു സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം നോക്കിയാലും ടാക്സബിൽ ഇൻകം ലിമിറ്റിൽ വരുന്നില്ല എങ്കിൽ TDS ഒഴിവാക്കി തരുവാനായി ഫോം 15 ജി ,മുതിർന്ന പൗരൻമാർ 15 H സമർപ്പിച്ചാൽ മതിയാകും.ഫോം ഡൌൺലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെ നൽകുന്നു.