Advertisement

കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ബാങ്കുകൾവഴി നൽകിയത് 3700 കോടിയിലധികം രൂപ

പ്രളയ കാലത്തും കോവിഡ് ലോക്ക്ഡൗണിന്റെ സമയത്തും ബാങ്കുകൾവഴി കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് നൽകിയത് 3700 കോടിയിലധികം രൂപയുടെ പലിശ രഹിത വായ്പ. 2018 ഉണ്ടായ വൻ പ്രണയത്തിന് ശേഷമാണ് ഇത്തരമൊരു പദ്ധതി കുടുംബശ്രീ വഴി സർക്കാർ
രൂപീകരിച്ചത്. ബാങ്കുകൾ വഴി ലഭിക്കുന്ന ഒരു ലക്ഷം രൂപയുടെ പലിശയായ 9 ശതമാനം രൂപയും സർക്കാരാണ് അടച്ചു വന്നിരുന്നത്.

Advertisement

ഓഖി,നിപ്പാ,2018-19 ഉണ്ടായ പ്രളയം എന്നിവ കേരളത്തിലെ സാധാരണ ജനങ്ങൾക്ക് നൽകിയ പ്രഹരം ചെറുതല്ല. ഇത്തരം സാഹചര്യങ്ങളിൽ ജോലി നഷ്ടപ്പെട്ടതും വരുമാനം ഇല്ലാത്തതുമായ ഒരുപാട് കുടുംബങ്ങൾ ഉണ്ട്. ഇവർക്കായി ഇത്തരം സാഹചര്യങ്ങളിൽ പലിശരഹിത വായ്പ നൽകുക
എന്ന നയം മുന്നോട്ട് കൊണ്ടുവന്നത് കേരള സർക്കാരാണ്. സർക്കാരിന്റെ ഈ പദ്ധതി സാധാരണക്കാരായ ജനങ്ങൾക്ക് നൽകിയ ആശ്വാസം ചെറുതല്ല. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് 23,98,130 പേർക്കാണ് റിസർജന്റ് കേരള ലോൺ സ്കീം എന്ന പദ്ധതിയിലൂടെ സർക്കാർ നൽകിയത്. ഏകദേശം 1906 കോടി രൂപയോളം നൽകി. ദുരന്ത കാലത്തും കേരളത്തിലെ ജനങ്ങൾക്ക് കൈത്താങ്ങായി സർക്കാർ നടത്തിയ ഈ പദ്ധതി വലിയ വിജയമായി.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്