Advertisement

വിദ്യാർഥികൾക്ക് ലാപ്ടോപ് സ്വന്തമാക്കാനുള്ള വായ്പാപദ്ധതി

ഒബിസി/ മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് ലാപ്ടോപ് സ്വന്തമാക്കാനുള്ള വായ്പാപദ്ധതി ഒരുക്കി പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ. സ്കൂൾ തലം മുതൽ ബിരുദ-ബിരുദാനന്തര, പ്രൊഫഷണൽ തലം വരെയുള്ള വിദ്യാർഥികൾക്കാണ് ഈ അവസരം
ഒരുക്കുന്നത്. വിദ്യാർത്ഥികൾ വാങ്ങാൻ ആഗ്രഹിക്കുന്ന ലാപ്ടോപ്പിന്റെ മുഴുവൻ തുകയും വായ്പയായി ലഭിക്കും.

Advertisement

കൊറോണ പ്രതിസന്ധി മൂലം ഉണ്ടായ ലോക്ക് ഡൌൺ മുതൽ വിദ്യാർത്ഥികൾ ഓൺലൈൻ വഴിയുള്ള പഠനം തുടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഈ പദ്ധതി വലിയൊരു ആകർഷണമാണ്. ആറ് ശതമാനം പലിശയും 60 മാസത്തെ തിരിച്ചടവ് കാലാവധിയും ആണ് വായ്പയ്ക്ക് ഉള്ളത്. അപേക്ഷിക്കുന്ന വ്യക്തിയുടെ കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കുറവായിരിക്കണം. സ്പെസിഫിക്കേഷൻനും കൊട്ടേഷൻ ഇൻവോയിസ് ഫോമും ഒപ്പം ചേർത്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ലാപ്ടോപ് വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് വായ്പ ലഭിക്കുക. പോളിസി ജാമ്യം, വസ്തു ജാമ്യം, ഉദ്യോഗസ്ഥജാമ്യം എന്നിവ ജാമ്യമായി സ്വീകരിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്