Advertisement

50 കോടിയിൽ കൂടുതൽ ഉള്ള പണമിടപാടുകൾക്ക് ഇനി എൽ ഈ ഐ നിർബന്ധം

50 കോടിയിൽ കൂടുതലുള്ള പണമിടപാടുകൾക്ക് ഇനിമുതൽ ലീഗൽ എൻടിറ്റി ഐഡന്റിഫയർ നിർബന്ധമാക്കി റിസർബാങ്ക് ഓഫ് ഇന്ത്യ. ആഗോള തലത്തിൽ നടത്തിവരുന്ന വലിയ പണമിടപാടുകൾക്ക് നൽകിവരുന്ന 20 നമ്പർ ആണിത്. ഏപ്രിൽ ഒന്നുമുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.

Advertisement

റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്, നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ എന്നിവ വഴി അൻപത് കോടിയിലധികം രൂപയുടെ പണമിടപാടുകൾ നടത്താൻ എൽഇഐ നമ്പർ ആവശ്യമാണ്. ലീഗൽ എൻടിറ്റി ഐഡന്റിഫയർ ഫയർ ഇന്ത്യ ലിമിറ്റഡിൽ നിന്ന് ഈ നമ്പർ ലഭിക്കും. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആണ് ഈ സംവിധാനത്തിന് തുടക്കം കുറിച്ചത്.

എൽ ഇ ഐ നമ്പർ സ്വീകരിക്കുന്നതിനോടൊപ്പം തന്നെ ബാങ്കുകളിലെ ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കണം എന്നും ആർബിഐ വ്യക്തമാക്കി. ഇതിലൂടെ വലിയ ബാങ്കുകൾക്കും കേന്ദ്ര ബാങ്കുകൾക്കും ഈ പണമിടപാടുകൾ ട്രാക്ക് ചെയ്യാൻ കഴിയും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്