Categories: INSURANCE

പുരുഷൻമാർക്ക് മാത്രമായി എൽഐസി ആരംഭിച്ച സമ്പാദ്യ പദ്ധതി | ആധാർ സ്റ്റാമ്പ് പ്ലാൻ 943

Advertisement

പുരുഷൻമാർക്ക് മാത്രമായി എൽഐസി ആരംഭിച്ച സമ്പാദ്യ പദ്ധതിയാണ് ആധാർ സ്റ്റാമ്പ് പ്ലാൻ 943. ഇൻഷുറൻസ് പരിരക്ഷയോടൊപ്പം നിക്ഷേപം കൂടി ചേർന്നതാണ് ഈ പദ്ധതി. ആധാർ കാർഡുള്ള പുരുഷന്മാർക്ക് ഈ ചെറുകിട സമ്പാദ്യ പദ്ധതിയിൽ ചേരാം. 10 വർഷം മുതൽ 20 വർഷം വരെയാണ് പോളിസിയുടെ കാലാവധി.

ആധാർ സ്റ്റാമ്പ് പ്ലാൻ 943 സവിശേഷതകൾ

• കുറഞ്ഞ പ്രീമിയം
• മരണ ആനുകൂല്യങ്ങൾ
• എൻഡോവ്മെൻറ്റ് അഷ്വറൻസ് പ്ലാൻ
• മെഡിക്കൽ പരിശോധനകൾ ആവശ്യമില്ല.
• എൽഐസിയുടെ ആക്സിഡൻറ്റൽ ബെനഫിറ്റ് റൈഡർ ഈ പോളിസിക്ക് കീഴിൽ ലഭിക്കും
• ഇൻഷുറൻസ് കാലാവധി പൂർത്തിയാകുമ്പോൾ അഷ്വേർഡ് മൂല്യത്തിനൊപ്പം അഢീഷണൽ ലോയൽറ്റി കൂടി ലഭിക്കും.
• മൂന്ന് വർഷത്തിനുശേഷം വായ്പ സൌകര്യം
• ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം അടച്ച പ്രീമിയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കും.
• മെച്യൂരിറ്റി തുകയും ആദായനികുതി നിയമം സെക്ഷൻ 10(10D) പ്രകാരം നികുതിരഹിതമാണ്.

പ്രായം, യോഗ്യത

8 മുതൽ 55 വയസ്സ് വരെ പ്രായപരിധിയിലുള്ള എല്ലാ പുരുഷന്മാർക്കും ഈ പദ്ധതിയിൽ ചേരാം. പോളിസി കാലാവധി പൂർത്തിയാകുമ്പോൾ പ്രായം 70 വയസ്സ് കവിയാൻ പാടില്ല. യുഐഡിഎഐ നൽകിയ ആധാർ കാർഡ് മാത്രമാണ് പോളിസിയെടുക്കുവാൻ ആവശ്യം. മെഡിക്കൽ പരിശോധനകളും ആവശ്യമില്ല.

പ്രീമിയം

75000 രൂപയാണ് പോളിസിയുടെ അടിസ്ഥാന തുക. പരമാവധി 3 ലക്ഷം. 75000 രൂപ അടച്ചശേഷം ബാക്കി തുക 5000 ഗുണിതങ്ങളായി അടയ്ക്കാവുന്നതാണ്. പ്രീമിയം വാർഷിക, അർദ്ധവാർഷിക, ത്രൈമാസ, പ്രതിമാസ രൂപത്തിൽ ഇടവേളകളായി അടക്കാം. പ്രതിമാസ പ്രീമിയം പേയ്മെൻറ്റിന് 15 ദിവസത്തെ ഗ്രേസ് പീരിഡും മറ്റെല്ലാ പ്രീമിയം പേയ്മെൻറ്റുകൾക്കും 30 ദിവസത്തെ ഗ്രേസ് പീരിഡുമുണ്ട്.

മെച്യൂരിറ്റി/മരണാനുകൂല്യം

ഇത് ഒരു എൻഡോവ്മെൻറ്റ് പ്ലാൻ ആയതിനാൽ കാലാവധി പൂർത്തിയാകുമ്പോൾ പോളിസി തുക ലഭിക്കും. എൽഐസി പ്രഖാപിക്കുകയാണെങ്കിൽ ലോയൽറ്റിയും. പോളിസിയെടുത്ത് 5 വർഷത്തിനുള്ളിൽ പോളിസി ഹോൾഡർ മരണപ്പെടുകയാണെങ്കിൽ നോമിനിക്ക് അല്ലെങ്കിൽ കുടുംബത്തിന് അടിസ്ഥാന തുക മരണാനുകൂല്യമായി ലഭിക്കുന്നതാണ്. 5 വർഷത്തിനുശേഷമാണെങ്കിൽ അടിസ്ഥാന തുകയോടൊപ്പം ലോയൽറ്റിയും ലഭിക്കും.

Advertisement