Advertisement

എൽഐസിയുടെ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരോഗ്യ രക്ഷക് | LIC Arogya Rakshak

ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ പുതിയതായി അവതരിപ്പിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആരോഗ്യ രക്ഷക്. മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ അംഗങ്ങളായിട്ടുള്ളവർക്കും ആരോഗ്യ രക്ഷക് പദ്ധതിയിൽ ചേരാവുന്നതാണ്. സാധാരണ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ പോളിസി ഹോൾഡർക്ക് ആശുപത്രി ചിലവിന് ആവശ്യമായ തുക മാത്രമാണ് ഇൻഷുറൻസ് ക്ലെയിമായി നൽകുന്നത്. എന്നാൽ ആരോഗ്യ രക്ഷക് പദ്ധതി പ്രകാരം പോളിസി ഹോൾഡർക്ക് ആശുപത്രി ചിലവുകൾ പരിഗണിക്കാതെ നിശ്ചിത തുക ആണ് ലഭിക്കുന്നത്.

Advertisement

യോഗ്യത

18 മുതൽ 65 വയസ്സ് വരെ പ്രായപരിധിയിലുള്ള എല്ലാവർക്കും ഈ പദ്ധതിയിൽ ചേരാൻ സാധിക്കും. വ്യക്തിഗത പ്ലാനായും ഫാമിലി ഫ്ളോട്ടർ പ്ലാനായും പദ്ധതിയിൽ ചേരാവുന്നതാണ്.

ഫാമിലി ഫ്ളോട്ടർ പ്ലാൻ

ഫാമിലി ഫ്ളോട്ടർ പ്ലാനിൽ പോളിസി ഹോൾഡറുടെ കുട്ടികൾക്കും, മാതാപിതാകൾക്കും, ജീവിത പങ്കാളിക്കും അംഗങ്ങളാവുന്നതാണ്. 91 ദിവസം മുതൽ 20 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക. ഈ പദ്ധതി പ്രകാരം ജീവിത പങ്കാളിക്കും മാതാപിതാകൾക്കും 80 വയസ്സ് വരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. കുട്ടികൾക്ക് 25 വയസ്സ് പൂർത്തിയാകുന്നത് വരെയും കവറേജ് ലഭിക്കും.

പ്രീമിയം

തിരഞ്ഞെടുത്തിരിക്കുന്ന ഹെൽത്ത് കവർ, പോളിസി ഹോൾഡറുടെ പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രീമിയം തുക നിശ്ചയിക്കുന്നത്. വാർഷിക അടിസ്ഥാനത്തിൽ മാത്രമല്ല അർധവാർഷിക അടിസ്ഥാനത്തിലും പ്രീമിയം അടയ്ക്കുന്നതിനുള്ള സൌകര്യം ലഭ്യമാണ്. പോളിസിയിൽ പ്രവേശിച്ച തിയതി മുതൽ പോളിസിയിൽ നിന്ന് പുറത്തുകടക്കുന്ന തിയതി വരെ പ്രീമിയം അടയ്ക്കേണ്ടതാണ്. പ്രീമിയം അടയ്ക്കുന്നതിൽ മുടക്കം വരുത്തിയവർക്ക് 90 ദിവസത്തിനുള്ളിൽ പോളിസി പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഓപ്ഷനും ലഭ്യമാണ്.

ഇൻഷുറൻസ് ക്ലെയിം

ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിന് ചികിഝാ ചിലവുകളുടെ പകർപ്പുകൾ സമർപ്പിക്കേണ്ടതാണ്. പോളിസിയിൽ ഒന്നിൽ കൂടുതൽ പേർ അംഗങ്ങളായിട്ടുണ്ടെങ്കിൽ പ്രധാന പോളിസി ഹോൾഡർ മരണപ്പെടുന്ന സാഹചര്യമുണ്ടായാൽ തുടർന്നുള്ള പ്രീമിയം അടയ്ക്കാതെ തന്നെ മറ്റ് പോളിസി ഹോൾഡേഴ്സിന് 15 വർഷം വരെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. ഇനി ഏതെങ്കിലും ശസ്ത്രക്രിയകൾക്ക് വിധേയമായിട്ടുണ്ടെങ്കിൽ കാറ്റഗറി ഒന്ന്, രണ്ട് പദ്ധതികളിൽ പെട്ടവർക്ക് ഒരു വർഷത്തേക്ക് പ്രീമിയം ഒഴിവാക്കി നൽകുന്നതാണ്. ക്ലെയിം ഇല്ലെങ്കിൽ അടുത്ത വർഷത്തെ കവറേജ് തുകയിൽ വർദ്ധനവുണ്ടാകും.

കാലാവധി

അപകട ചികിഝകൾക്ക് ക്ലെയിം ലഭിക്കുന്നതിന് കാത്തിരിപ്പ് കാലാവധിയില്ല. എന്നാൽ അസുഖം മൂലമുള്ള ചികിഝകൾക്കാണ് ക്ലെയിം ആവശ്യമെങ്കിൽ 90 ദിവസത്തെ കാത്തിരിപ്പ് കാലാവധി ഉണ്ട്.

നികുതി ആനുകൂല്യങ്ങൾ

ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 ഡി പ്രകാരം ആരോഗ്യ രക്ഷക് പദ്ധതിയുടെ പ്രീമിയത്തിന് നികുതി ആനുകൂല്യങ്ങൾ ലഭ്യമാണ്.

മറ്റ് ആനുകൂല്യങ്ങൾ

ഹോസ്പിറ്റൽ ക്യാഷ്, ഡെ കെയർ, മേജർ സർജറി തുടങ്ങിയ ആനുകൂല്യങ്ങളും ഈ പദ്ധതിയ്ക്ക് കീഴിൽ ലഭ്യമാണ്. കൂടാതെ ആംബുലൻസ്, ആരോഗ്യ പരിശോധന സൌകര്യം തുടങ്ങിയവും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.പോളിസി തുകയും പ്രീമിയവും പോളിസി ഹോൾഡർക്ക് തന്നെ തിരഞ്ഞെടുക്കാം എന്നതുക്കൊണ്ട് തന്നെ സാധാരണകാർക്ക് വരെ വളരെ ഉപകാരപ്രദമാണ് എൽഐസിയുടെ ആരോഗ്യ രക്ഷക് പദ്ധതി. മറ്റ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഉള്ളവർക്കും അധിക ആനുകൂല്യങ്ങൾ നേടാൻ ഈ പദ്ധതി സഹായകമാണ്. കൂടാതെ നികുതി ആനുകൂല്യങ്ങളും ലഭ്യമാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്