INVESTMENT

ദിവസം 83 രൂപ മാറ്റിവെച്ചാൽ പത്ത് ലക്ഷം രൂപ വരെ നേടാം | LIC’s New Children’s Money Back Plan

Advertisement

സാമ്പത്തിക ഭദ്രത ഉറപ്പാക്കി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും വലിയൊരു ലക്ഷ്യമാണ്. കുട്ടികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ എപ്പോഴും മാതാപിതാക്കളെ സഹായിക്കുന്ന ഒന്നാണ് ഇൻഷുറൻസ് പ്ലാനുകൾ. കുട്ടികൾക്കായുള്ള വിവിധതരം ഇൻഷുറൻസ് പോളിസികൾ ഇന്ന് ഉണ്ട്. ഇത്തരത്തിൽ കുട്ടികളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന് വേണ്ടി എൽഐസി (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) ആരംഭിച്ച ഒരു പുതിയ പദ്ധതിയാണ് ന്യൂ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ.

ലൈഫ് ഇൻഷുറൻസ് കവറേജിനൊപ്പം ഉറപ്പായ വരുമാനവും വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതിയാണ് ന്യൂ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ. ഇടവേളകളിൽ വരുമാനം ലഭിക്കുന്നതിനുള്ള ഓപ്ഷൻ എൽഐസിയുടെ ഈ പുതിയ പോളിസിയ്ക്ക് കീഴിൽ ലഭ്യമാണ്. കൂടാതെ ഇൻഷുറൻസ് കാലാവധിയും പ്രീമിയം തുകയും പോളിസി ഹോൾഡർക്ക് തന്നെ തീരുമാനിക്കുന്നതിനുള്ള ഓപ്ഷനും ലഭ്യമാണ്. 12 വയസ്സിനുള്ളിൽ പ്രായമുള്ള ഒരു കുട്ടിയുടെ പേരിൽ കുട്ടിയുടെ രക്ഷിതാക്കൾക്കോ നിയമപരമായ രക്ഷിതാവിനോ ഈ പോളിസിയിൽ ചേരാവുന്നതാണ്. എൽഐസിയുടെ ഔദ്യോഗിക വൈബ്സൈറ്റിലൂടെ ഓൺലൈനായോ അല്ലെങ്കിൽ എൽഐസി ഏജൻറ്റ് വഴിയോ ഈ പദ്ധതിയിൽ ചോരാവുന്നതാണ്. കുട്ടിയുടെ പ്രായവും ഐഡൻറ്റിയും തെളിയിക്കുന്ന രേഖകളും ഒപ്പം പോളിസിയെടുക്കുന്ന ആളുടെ ഐഡൻറ്റി രേഖകളും പോളിസിയിൽ ചേരുന്നതിന് ആവശ്യമാണ്. പോളിസിയെടുക്കുന്ന സമയത്ത് തന്നെ പോളിസിയുടെ കാലാവധിയെക്കുറിച്ചും പ്രീമിയം പേയ്മെൻറ്റിനെക്കുറിച്ചുമുള്ള വിശദാംശങ്ങൾ പോളിസി ഹോൾഡർ നൽകേണ്ടതാണ്.

ഇനി ന്യൂ ചിൽഡ്രൻസ് മണി ബാക്ക് പോളിസിയുടെ പ്രധാന സവിശേഷതകൾ

ലൈഫ് ഇൻഷുറൻസ് കവറേജ്

ന്യൂ ചിൽഡ്രൻസ് മണി ബാക്ക് പോളിസിയ്ക്ക് കീഴിൽ ഇൻഷുറൻസ് കവറേജ് ലഭ്യമാണ്. അതുക്കൊണ്ട് തന്നെ കുട്ടികൾക്ക് വേണ്ടി മറ്റൊരു ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങിക്കേണ്ട ആവശ്യമില്ല.

ക്യാഷ് ബാക്ക് സൌകര്യം

അത്യാവശ്യ ചിലവുകൾക്ക് ഈ പോളിസിക്ക് കീഴിൽ ക്യാഷ് ബാക്ക് സൌകര്യം ലഭ്യമാണ്. അതായത് കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾക്കോ മറ്റ് അടിസ്ഥാന സൌകര്യ ആവശ്യങ്ങൾക്കോ വേണ്ടി ക്യാഷ് പിൻവലിക്കുന്നതിനുള്ള സൌകര്യം ലഭ്യമാണ്.

സ്ഥിര വരുമാനം

മുൻകൂട്ടി നിശ്ചയിച്ച ഇടവേളകളിൽ ഈ പ്ലാൻ പ്രകാരം സ്ഥിര വരുമാനം പോളിസി ഹോൾഡേഴ്സിന് ലഭ്യമാണ്.

നികുതിയിളവ്

മെച്യൂരിറ്റി തുകയ്ക്ക് മാത്രമല്ല അടച്ച പ്രീമിയത്തിനും ഈ പോളിസിയിൽ നികുതിയിളവ് ലഭ്യമാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി 10 (10 D) പ്രകാരമാണ് നികുതിയിളവ് ലഭിക്കുക.

Advertisement