ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ മാറ്റം
കേന്ദ്ര സർക്കാരിന്റെ പെൻഷൻ സ്വീകരിക്കുന്നവരുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതിയിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. നേരത്തെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള സമയപരിധി 2020 നവംബർ ഒന്നു മുതൽ ഡിസംബർ 31 വരെ ആക്കിയിരുന്നു. എന്നാൽ ഇപ്പോൾ 2021 ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം.
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് നിലവിലുള്ള തീയതി മാറ്റിവെക്കണമെന്ന പെൻഷൻകാരുടെ പല അസോസിയേഷനുകളിൽ നിന്നായി നിവേദനം ലഭിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. ഈ കാരണവും കോവിഡ്-19 മഹാമാരിയും കണക്കിലെടുത്താണ് തീയതിയിൽ മാറ്റം വരുത്താൻ കാരണം. ഇതേതുടർന്ന് പെൻഷൻ ഓഫീസുകളിൽ ആൾ തിരക്ക് കുറയും. ശരിയായ സാമൂഹിക അകലവും ക്രമീകരണങ്ങളും പെൻഷൻ വിതരണ കേന്ദ്രങ്ങൾ വേണമെന്ന് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു.
എല്ലാ വർഷവും, പെൻഷൻ ലഭിക്കുന്നതിന് നവംബർ മാസത്തിലാണ് പൊതുവേ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഉള്ളത്. എന്നാൽ നിലവിലുള്ള കോവിഡ് പ്രതിസന്ധിയെ മുന്നിൽകണ്ട് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഓപ്ഷനും സർക്കാർ ലഭ്യമാക്കിയിരുന്നു.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്