Categories: INSURANCENEWS

ലൈഫ് ഇൻഷുറൻസ് പോളിസി രേഖകൾ ഇനി ഇലക്ട്രോണിക്‌ രൂപത്തില്‍

Advertisement

ഇലക്ട്രോണിക്‌ രൂപത്തില്‍ പോളിസി നൽകുന്നതിന്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ക്ക്‌ ഐആര്‍ഡിഎഐ അനുമതി

ലൈഫ് ഇൻഷുറൻസ് പദ്ധതികൾ എല്ലാവർക്കും അടിയന്തരഘട്ടത്തിൽ ഒരു മുതൽകൂട്ടാണ്. ഇന്ത്യയിലുടനീളം കേന്ദ്രാനുമതിയോടുകൂടി പ്രവർത്തിക്കുന്ന നിരവധി ഇൻഷുറൻസ് കമ്പനികളുണ്ട്. ഇന്ത്യയിലെ ഇൻഷുറൻസ് കമ്പനികളെ നിയന്ത്രിക്കുന്നത് “ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ്”.’

ഇൻഷുറൻസ് പോളിസികൾ വാങ്ങി ഓൺലൈൻ സംവിധാനത്തിലൂടെ പെയ്മെൻ്റ് നടത്തുവാനുള്ള സൗകര്യം മുൻപ് നടപ്പിലാക്കിയിരുന്നു. ഇതിനുപുറമേയാണ് വാങ്ങുന്ന പോളിസിയുടെ ബോണ്ടുകൾ ഓൺലൈനിൽ ഇലക്ട്രോണിക് രൂപത്തിലും നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ പോളിസി ഡോക്യൂമെന്റസ് പ്രിന്റ് എടുത്തു അയക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.മാത്രമല്ല ഉപഭോക്താക്കളിൽ ഭൂരിഭാഗം പേരും ഡിജിറ്റലിലേക്ക് മാറുവാനും ആഗ്രഹിക്കുന്നു.

ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഉപഭോക്താവിന് രേഖകൾ നൽകുന്നതിനുമുൻപ് പോളിസി ഉടമയുടെ സമ്മതപത്രം നിർബന്ധമായും നൽകിയിരിക്കണം.ഉടമ ആവശ്യപ്പെടുകയാണെങ്കിൽ യാതൊരുവിധ നിരക്കും ഈടാക്കാതെ പോളിസിയുടെ കോപ്പി കൈമാറേണ്ടതുമാണ്. കോവിഡ് -19 ൻ്റെ പശ്ചാത്തലത്തിൽ കമ്പനികൾക്കും,പോളിസി ഉടമകൾക്കും ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. പ്രത്യേക മാനദണ്ഡങ്ങൾ അനുസരിച്ച് ഇൻഷുറൻസ് ഡോക്യുമെൻ്റ് ,പ്രപ്പോസൽ ഫോം എന്നിവ പ്രിൻറ് ചെയ്തു നൽകുന്നതിൽനിന്നും ഇൻഷുറൻസ് കമ്പനികളെ ‘ഐആര്‍ഡിഎഐ’ ഒഴിവാക്കുന്നത് സംബന്ധിച്ച് ഉത്തരവും ഇറക്കിയിട്ടുണ്ട്.2020-2021 കാലഘട്ടത്തിൽ പുറത്തിറക്കിയിട്ടുള്ള എല്ലാ പോളിസികൾക്കും ഈ ഇളവ് ബാധകമായിരിക്കുന്നതാണ്.

Via life insurance policy will available in electronic form

Advertisement