കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലൈഫ് ഇൻഷുറൻസ് പ്രീമിയം അടക്കുവാനുള്ള സമയ പരിധി ഒരു മാസത്തേക്ക് കൂടി അനുവദിച്ചു.മാർച് ഏപ്രിൽ മാസങ്ങളിൽ പ്രീമിയം അടക്കേണ്ടിയിരുന്നവർക്കാണ് ഈ അധികമായുള്ള 30 ദിവസത്തിന്റെ ഗ്രേസ് പീരീഡ് ആനുകൂല്യം ലഭിക്കുക.
ഇത് കൂടാതെ ആരോഗ്യ ഇൻഷുറൻസ് വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് എന്നിവയുടെ പ്രീമിയം അടക്കുവാനുള്ള സമയ പരിധിയും നേരത്തെ നീട്ടിയിരുന്നു.മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള ലോക്ക് ഡൌൺ സമയത്ത് പുതുക്കേണ്ടിയിരുന്ന ആരോഗ്യ ,മോട്ടോർ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസുകൾ ഏപ്രിൽ 21 നകം പ്രീമിയം അടച്ചു പുതുക്കണം.
ലോക്ക് ഡൗണിന്റെ ഭാഗമായി ഇൻഷുറൻസ് ഓഫീസുകൾ അവധി ആയതിനാൽ ആണ് ഇത്തരത്തിൽ അധിക സമയം അനുവദിച്ചത്.ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിട്ടി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്നായിരുന്നു തീരുമാനം.ഇത് വഴി ലോക്ക് ഡൌൺ കാലയളവിൽ പോളിസി പ്രീമിയം അടക്കാഞ്ഞത് മൂലം നിങ്ങളുടെ പോളിസി നഷ്ട്പെട്ടു പോകുന്നത് ഒഴിവായി.